Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകമ്പനികൾ 60ന്​...

കമ്പനികൾ 60ന്​ മുകളിലുള്ളവരെ പിരിച്ചുവിടുന്നു

text_fields
bookmark_border
കമ്പനികൾ 60ന്​ മുകളിലുള്ളവരെ പിരിച്ചുവിടുന്നു
cancel

കുവൈത്ത്​ സിറ്റി: വിസ പുതുക്കലുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥ കാരണം 60 വയസ്സിന്​ മുകളിലുള്ളവരെ സ്വകാര്യ കമ്പനികൾ പിരിച്ചുവിടുന്നു. ബിരുദമില്ലാത്ത 60 വയസ്സിന്​ മുകളിലുള്ളവർക്ക്​ തൊഴിൽ പെർമിറ്റ്​ പുതുക്കി നൽകില്ലെന്ന്​ നേരത്തെ മാൻപവർ അതോറിറ്റി തീരുമാനമെടുത്തിരുന്നു

എന്നാൽ, ഇത്​ ​ നിയമവിരുദ്ധമെന്ന്​ ഫത്​വ നിയമനിർമാണ സമിതി വ്യക്​തമാക്കി. തൊഴിൽ അനുമതിയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളോ നടപടിക്രമങ്ങളോ പ്രഖ്യാപിക്കൽ മാൻപവർ അതോറിറ്റിയുടെ അധികാര പരിധിയിൽവരുന്ന കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫത്‌വ നിയമനിർമാണ സമിതി തീരുമാനത്തെ നിരാകരിച്ചത്.

വിഷയത്തിൽ ഇനിയും അനിശ്ചിതാവസ്ഥ മാറിയിട്ടില്ല. അതിനിടയിലാണ്​ സ്വകാര്യ കമ്പനികൾ ഈ വിഭാഗത്തിൽപെടുന്ന തൊഴിലാളികളെ പിരിച്ചുവിടുന്ന പ്രവണത വർധിച്ചത്​. ​പ്രായപരിധി നിയന്ത്രണം വന്നതിനുശേഷം വിസ പുതുക്കാൻ കഴിയാതെ നിരവധി പേർക്ക്​ തിരിച്ചുപോകേണ്ടി വന്നിരുന്നു. വിവാദമായതിനെ തുടർന്ന്​ 2000 ദീനാർ അധിക ഫീസ്​ നൽകി തൊഴിൽ പെർമിറ്റ്​ പുതുക്കാൻ അനുമതി നൽകിയെങ്കിലും ചുരുക്കം ചിലർ മാത്രമാണ്​ ഇത്​ പ്രയോജനപ്പെടുത്തിയത്​. 500 ദീനാർ വാർഷിക ഫീസും സ്വകാര്യ ആരോഗ്യ ഇൻഷുറൻസും എന്ന നിബന്ധനയിൽ തൊഴിൽ പെർമിറ്റ്​ പുതുക്കിനൽകുമെന്ന്​ മാൻപവർ അതോറിറ്റി ഇതിനിടക്ക്​ വ്യക്​തമാക്കുകയും ചെയ്​തു. മന്ത്രിസഭയുടെ അനുമതിയില്ലാതെ 60 വയസ്സിന്​ മുകളിലുള്ളവർക്ക്​ തൊഴിൽ പെർമിറ്റ്​ പുതുക്കി നൽകില്ലെന്ന തീരുമാനം എടുത്തുവെന്ന പേരിൽ സസ്​പെൻഷനിലായ മാൻപവർ അതോറിറ്റി ഡയറക്​ടർ ജനറൽ അഹ്​മദ്​ അൽ മൂസ കഴിഞ്ഞ ദിവസം സ്ഥാനത്ത്​ തിരിച്ചെത്തി. നേരത്തെ തീ​രുമാനം വന്നതിനുശേഷം വിസ പുതുക്കാൻ കഴിയാതെ തിരിച്ചുപോകേണ്ടി വന്നവർക്ക്​ പുതിയ വിസയിൽ തിരിച്ചുവരാൻ കഴിയുമോ എന്നും എല്ലാവരും ഉറ്റുനോക്കുന്നു. റസ്​റ്റാറൻറ്​, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് പ്രായമേറിയവരിൽ അധികപേരും തൊഴിലെടുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Companies lay off
News Summary - Companies lay off people over 60
Next Story