Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകമ്പനികൾക്ക്​...

കമ്പനികൾക്ക്​ ഇലക്​ട്രോണിക്​ എൻട്രി വിസ ആരംഭിച്ചു

text_fields
bookmark_border
കമ്പനികൾക്ക്​ ഇലക്​ട്രോണിക്​ എൻട്രി വിസ ആരംഭിച്ചു
cancel
Listen to this Article

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സ്വ​കാ​ര്യ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ഇ​ല​ക്​​ട്രോ​ണി​ക് എ​ൻ​ട്രി വി​സ സം​വി​ധാ​നം ആ​രം​ഭി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​മ്പ​നി സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് ഇ-​വി​സ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ പു​തി​യ സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ലാ​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ വി​ഭാ​ഗം അ​റി​യി​ച്ചു. മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ ഇ-​സ​ർ​വി​സ് പോ​ർ​ട്ട​ൽ വ​ഴി ക​മ്പ​നി​ക​ൾ​ക്ക് പ​ണ​മ​ട​ച്ച്​ പ്ര​വേ​ശ​ന​വി​സ​ക്ക് അ​പേ​ക്ഷി​ക്കാം. നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന പേ​പ്പ​ർ വി​സ പ്രി​ൻ​റ്​ ചെ​യ്തു​ന​ൽ​കു​ന്ന രീ​തി നി​ർ​ത്ത​ലാ​ക്കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. താ​മ​സ​കാ​ര്യ വ​കു​പ്പ്, മാ​ൻ​പ​വ​ർ അ​തോ​റി​റ്റി, ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യ​ത്. രാ​ജ്യ​ത്തെ ഇ-​ഗ​വേ​ണി​ങ്​ മെ​ച്ച​പ്പെ​ടു​ത്താ​നും സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഓ​ൺ​ലൈ​ൻ വ​ഴി ല​ഭ്യ​മാ​ക്കാ​നു​മു​ള്ള മ​ന്ത്രി​സ​ഭ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ പ​രി​ഷ്ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Companieselectronic entry visas
News Summary - Companies have introduced electronic entry visas
Next Story