Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകമ്യൂണിറ്റി വെൽഫെയർ...

കമ്യൂണിറ്റി വെൽഫെയർ ഫണ്ട്​ പ്രവാസി ക്ഷേമത്തിനായി ചെലവഴിക്കും –അംബാസഡർ

text_fields
bookmark_border
കമ്യൂണിറ്റി വെൽഫെയർ ഫണ്ട്​ പ്രവാസി ക്ഷേമത്തിനായി ചെലവഴിക്കും –അംബാസഡർ
cancel

കു​വൈ​ത്ത്​ സി​റ്റി: ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​ണ്ട്​ പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നും അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ചെ​ല​വ​ഴി​ക്കു​മെ​ന്ന്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ പ​റ​ഞ്ഞു. എം​ബ​സി സ​ന്ദ​ർ​ശി​ച്ച ഗ​ൾ​ഫ്​ മാ​ധ്യ​മം -മീ​ഡി​യ​വ​ൺ സം​ഘ​ത്തോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​ന്​ ചെ​ല​വ​ഴി​ക്കാ​നു​ള്ള ഫ​ണ്ട്​ ത​ന്നെ​യാ​ണി​ത്. ഫി​ക്​​സ​ഡ്​ ഡെ​പ്പോ​സി​റ്റ്​ പോ​ലെ കെ​ട്ടി​പ്പൂ​ട്ടി വെ​ക്കാ​നു​ള്ള​ത​ല്ല. ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ എം​ബ​സി വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. എം​ബ​സി​യി​ലും മൂ​ന്ന്​ ഒൗ​ട്ട്​​സോ​ഴ്​​സ്​ സെൻറ​റു​ക​ളി​ലും ജ​ന​ങ്ങ​ൾ​ക്ക്​ വെ​ള്ള​​പേ​പ്പ​റി​ൽ അ​പേ​ക്ഷ ന​ൽ​കാ​വു​ന്ന​താ​ണ്. അ​ർ​ഹ​രാ​യ​വ​രു​ടെ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച്​ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ക​ത​ന്നെ ചെ​യ്യു​​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​ണ്ട്​ പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന​ത്​ പ്ര​വാ​സി സ​മൂ​ഹ​ത്തി​െൻറ ദീ​ർ​ഘ​നാ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. കു​വൈ​ത്തി​ൽ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ അം​ബാ​സ​ഡ​ർ ന​ട​പ്പാ​ക്കി​യ ഒ​േ​ട്ട​റെ ​ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​രി​ഷ്​​കാ​ര​ങ്ങ​ൾ​ക്കൊ​പ്പം ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​ണ്ട്​ ചെ​ല​വ​ഴി​ക്കു​മെ​ന്നു​മു​ള്ള പ്ര​ഖ്യാ​പ​നം വ​ലി​യ ആ​ശ്വാ​സ​മാ​ണ്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്കാ​ല​ത്ത്​ ഇ​ന്ത്യ​ക്കാ​ർ ജോ​ലി​യും വ​രു​മാ​ന​വും ഇ​ല്ലാ​താ​യി ഭ​ക്ഷ​ണ​ത്തി​നും വി​മാ​ന ടി​ക്ക​റ്റി​നും പ്ര​യാ​സ​പ്പെ​ട്ട ഘ​ട്ട​ത്തി​ൽ പോ​ലും ഇൗ ​ഫ​ണ്ട്​ അ​വ​ർ​ക്കാ​യി വി​നി​യോ​ഗി​ക്ക​പ്പെ​ട്ടി​ല്ല. വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ വി​ഷ​യ​ത്തി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യു​ണ്ടാ​യി. ഇ​പ്പോ​ൾ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ൾ​ക്ക്​ പോ​ലും മാ​തൃ​ക​യാ​വു​ന്ന ന​ട​പ​ടി​ക​ൾ​ക്കാ​ണ്​ കു​വൈ​ത്ത്​ എം​ബ​സി തു​ട​ക്കം​കു​റി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ്ര​ശ്​​ന​ങ്ങ​ൾ ഗ​ൾ​ഫ്​ മാ​ധ്യ​മം- മീ​ഡി​യ​വ​ൺ സം​ഘം അം​ബാ​സ​ഡ​റു​മാ​യി ച​ർ​ച്ച ചെ​യ്​​തു. പ​ല വി​ഷ​യ​ങ്ങ​ളി​ലും എം​ബ​സി ഇ​തി​ന​കം ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. പൊ​തു​മാ​പ്പ്​ കാ​ല​ത്ത്​ എം​ബ​സി ഒൗ​ട്ട്​​പാ​സ്​ ന​ൽ​കി തി​രി​ച്ചു​പോ​വാ​ൻ ക​ഴി​യാ​ത്ത​വ​രു​ടെ പ്ര​ശ്​​നം കു​വൈ​ത്ത്​ അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ക്കും. രേ​ഖ​ക​ളി​ല്ലാ​ത്ത ഇ​ന്ത്യ​ക്കാ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​വ​രു​ക​യാ​ണ്. ഇ​വ​ർ​ക്കാ​യി ഒ​രു പൊ​തു​മാ​പ്പ്​ കൂ​ടി അ​നു​വ​ദി​ക്കാ​ൻ കു​വൈ​ത്ത്​ അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ക്കു​മെ​ന്നും സി​ബി ജോ​ർ​ജ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriates welfare
Next Story