സമൂഹ വിവാഹ ബ്രോഷർ പ്രകാശനം
text_fieldsകുവൈത്ത് കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഒരുക്കം ബ്രോഷർ പ്രകാശനവും ഫുട്ബാൾ മേള സീസൺ 2. റാഫിൾ കൂപ്പൺ വിതരണോദ്ഘാടനവും കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി
മുസ്തഫ ഖാരിക്ക് നൽകി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഒരുക്കം 2024 -2025 സമൂഹ വിവാഹത്തിന്റെ ബ്രോഷർ പ്രകാശനവും ഫുട്ബാൾ മേള സീസൺ 2. റാഫിൾ കൂപ്പൺ വിതരണോദ്ഘാടനവും കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ ഖാരിക്ക് നൽകി നിർവഹിച്ചു. ജില്ല പ്രസിഡന്റ് അഷറഫ് അപ്പക്കാടൻ, സെക്രട്ടറി ബഷീർ തെങ്കര, ട്രഷർ അബ്ദുറസാഖ് കുമരനെല്ലൂർ, വൈസ് പ്രസിഡന്റുമാരായ ഷിഹാബ് പൂവക്കോട്, മമ്മുണ്ണി, സെക്രട്ടറിമാരായ നിസാർ പുളിക്കൽ, സൈദലവി വിളയൂർ, സുലൈമാൻ പിലാത്തറ, ജില്ലാ സ്പോർട്സ് കൺവീനർ കെ.വി. അൻസാർ, മണ്ഡലം ഭാരവഹികളായ ബഷീർ വജിദാൻ, വീരാൻ കൊപ്പം, നാസർ പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

