വാണിജ്യമന്ത്രിക്കെതിരായ അവിശ്വാസപ്രമേയം തള്ളി
text_fieldsകുവൈത്ത് സിറ്റി: വാണിജ്യമന്ത്രി ഖാലിദ് അൽ റൗദാനെതിരായ അവിശ്വാസപ്രമേയം പാർലമെൻ റ് വോട്ടിനിട്ട് തള്ളി. ആകെ 48 പേർ. സഭയിലുണ്ടായിരുന്നതിൽ 37 പേർ അവിശ്വാസത്തെ എതിർത്ത പ്പോൾ 11 പേർ മാത്രമാണ് അനുകൂലിച്ചത്. അൽ ഹുമൈദി അൽ സുബൈഇ, മുബാറക് അൽ ഹജ്റുഫ്, താമിർ അൽ സുവൈത്, അബ്ദുൽ കരീം അൽ കൻദരി, ഖാലിദ് അൽ ഉതൈബി, മുഹമ്മദ് അൽ മുതൈർ, ഫർറാജ് അൽ അർബീദ്, ശുെഎബ് അൽ മുവൈസിരി, സാലിഹ് ആശൂ, അബ്ദുല്ല അൽ ഇനീസി എന്നീ എം.പിമാരാണ് അവിശ്വാസപ്രമേയം സമർപ്പിച്ചത്.
മന്ത്രാലയത്തിലെ കെടുകാര്യസ്ഥതകളും 11000ത്തിലേറെ സ്വദേശികൾ ഇരയായ റിയൽ എസ്റ്റേറ്റ് തട്ടിപ്പിെൻറ ധാർമിക ഉത്തരവാദിത്തവും ചൂണ്ടിക്കാട്ടിയാണ് മന്ത്രിക്കെതിരെ കുറ്റവിചാരണ നടത്തുകയും തുടർന്ന് അവിശ്വാസപ്രമേയം കൊണ്ടുവരുകയും ചെയ്തത്. ചെറുകിട സംരംഭങ്ങൾക്ക് സഹായം അനുവദിച്ചതിലെ പ്രശ്നങ്ങളും ഫാക്ടറികൾ കുവൈത്ത് തീരത്ത് മാലിന്യം നിക്ഷേപിക്കുന്നതും കുറ്റവിചാരണയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, കൂടുതൽ എം.പിമാരും മന്ത്രിയെ അനുകൂലിക്കുകയാണുണ്ടായത്. ഇത് പരിഷ്കരണങ്ങളുമായി മുന്നോട്ടുപോവാനും കൂടുതൽ ഉൗർജസ്വലതയോടെ പ്രവർത്തിക്കാനും തനിക്ക് പ്രചോദനം നൽകുന്നതായി മന്ത്രി പ്രതികരിച്ചു. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അവിശ്വാസത്തെ അതിജയിച്ച മന്ത്രി റൗദാനെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
