Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊമേഴ്​സ്യൽ വിമാന...

കൊമേഴ്​സ്യൽ വിമാന സർവീസിന്​ അവസാനവട്ട ഒരുക്കം

text_fields
bookmark_border
കൊമേഴ്​സ്യൽ വിമാന സർവീസിന്​ അവസാനവട്ട ഒരുക്കം
cancel
camera_alt???????????? ????? ??????? ?????????????? ??????? ????????? ????????????? ????????????

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ആഗസ്​റ്റ്​ ഒന്നുമുതൽ കൊമേഴ്​സ്യൽ വിമാന സർവീസ്​ ആരംഭിക്കാനിരിക്കെ വ്യോമയാന വകുപ്പും മറ്റു സർക്കാർ വകുപ്പുകളും അവസാനവട്ട ഒരുക്കത്തിൽ. വ്യോമയാന വകുപ്പ്​ മേധാവി ശൈഖ്​ സൽമാൻ സബാഹ്​ സാലിം അൽ ഹമൂദ്​ അസ്സബാഹി​​െൻറ നേതൃത്വത്തിൽ ആറുതവണയാണ്​ യോഗം ചേർന്നത്​. ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ജനറൽ അഡ്​മിനിസ്​​ട്രേഷൻ വകുപ്പ്​ എന്നിവയുടെ പ്രതിനിധികളും യോഗങ്ങളിൽ സംബന്ധിച്ചു. ഒന്ന്​, മൂന്ന്​, നാല്​, അഞ്ച്​ ടെർമിനലുകളിൽനിന്നാണ്​ വിമാന സർവീസ്​. അറബിയിലും ഇംഗ്ലീഷിലും വ്യോമയാന വകുപ്പ്​ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്​. ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. പി.സി.ആർ പരിശോധന നിർബന്ധമായ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർ പരിശോധന സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. കുവൈത്തിൽനിന്ന്​ പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള യാത്രക്കാർ www.kuwaitmosafer.com എന്ന ലിങ്കിൽ രജിസ്​റ്റർ ചെയ്യൽ നിർബന്ധമാണ്​. വിമാന ടിക്കറ്റ്​ ഒാൺലൈനായി ബുക്ക്​ ചെയ്​ത്​ മൊബൈലിൽ ഡിജിറ്റലായി സൂക്ഷിക്കണം. കോവിഡ്​ പ്രതിരോധത്തിനായി പേപ്പർ ടിക്കറ്റുകൾ അനുവദിക്കില്ലെന്ന്​ വ്യക്​തമാക്കിയിട്ടുണ്ട്​. 

കുവൈത്തിൽനിന്ന്​ തിരിച്ചുപോവുന്നവർക്ക്​ ഹാൻഡ്​ ബാഗേജ്​ അനുവദിക്കില്ല തുടങ്ങിയ കർശന നിയന്ത്രണങ്ങളാണ്​ ഏർപ്പെടുത്തുന്നത്​. അത്യാവശ്യ മരുന്നുകളും അത്യാവശ്യ വ്യക്​തിഗത സാധനങ്ങളും കുട്ടികളുടെ ആവശ്യത്തിനുള്ള വസ്​തുക്കളും അടങ്ങിയ ചെറിയ ബാഗ്​ മാത്രം കൈയിൽ ​കൊണ്ടുപോവാം. നേരത്തെ ഏഴുകിലോ വരെ ഹാൻഡ്​ ബാഗേജ്​ അനുവദിച്ചിരുന്നു. വിമാനത്താവളത്തിനകത്തേക്ക്​ യാത്രക്കാ​രനെ മാത്രമേ കയറ്റൂ. പ്രായമായവർ, ഭിന്നശേഷിക്കാർ തുടങ്ങി സഹായത്തിന്​ ആളുവേണ്ട കേസുകളിൽ മാത്രമാണ്​ ഇതിന്​ ഇളവ്​ അനുവദിക്കുക. കുവൈത്തിലേക്ക്​ വരുന്നവർക്ക്​ റാൻഡം കോവിഡ്​ പരിശോധന നടത്തും. ആദ്യഘട്ടത്തിൽ പ്രതിദിനം 10000 യാത്രക്കാർക്കാണ്​ സേവനം ഉപയോഗപ്പെടുത്താനാവുക. 30 ശതമാനം ജീവനക്കാരാണ്​ ​ജോലിയിലുണ്ടാവുക. പ്രതിദിനം 100 വിമാന സർവീസുകളാണ്​ പരമാവധി ഉണ്ടാവുക. ആദ്യഘട്ടത്തിൽ രാത്രി പത്തിനും പുലർച്ചെ നാലിനുമിടയിൽ കൊമേഴ്​സ്യൽ വിമാനങ്ങൾ ഉണ്ടാവില്ല. ഇതനുസരിച്ച്​ വിമാനങ്ങളുടെ സമയക്രമം പുനഃക്രമീകരിക്കാൻ വ്യോമയാന വകുപ്പ്​ വിമാനക്കമ്പനികളോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscommercial flight service
News Summary - commercial flight service-kuwait-gulf news
Next Story