വാണിജ്യ വ്യവസായ മന്ത്രി കെ.എഫ്.എം.ബി സി.ഇ.ഒയുമായി കൂടിക്കാഴ്ച നടത്തി
text_fieldsവാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജീലും കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി സി.ഇ.ഒ മുത്ലാഖ് അൽ സായിദും
കുവൈത്ത് സിറ്റി: രാജ്യത്തെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനും ദേശീയ ഉൽപന്നങ്ങളെ പിന്തുണക്കുന്നതിനുമുള്ള വഴികൾ സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജീലും കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി (കെ.എഫ്.എം.ബി) സി.ഇ.ഒ മുത്ലാഖ് അൽ സായിദും ചർച്ച നടത്തി.
ദേശീയ ഉൽപന്നങ്ങളെയും വ്യവസായങ്ങളെയും, ഭക്ഷ്യ മേഖലയെയും പിന്തുണക്കുന്നതിൽ സർക്കാർ കാണിക്കുന്ന താൽപര്യം മന്ത്രി അൽ അജീൽ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. പ്രാദേശിക, അന്തർദേശീയ വിപണി ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഉൽപാദന ശേഷി വർധിപ്പിക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കെ.എഫ്.എം.ബി തുടർന്നും ശ്രമിക്കുമെന്ന് മുത്ലാഖ് അൽ സായിദ് പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി 1961ലാണ് സ്ഥാപിതമായത്. ബ്രഡ്, മാവ് ഉൽപന്നങ്ങളിൽ പ്രസ്തക്തമായ കമ്പനി ഉയർന്ന നിലവാരമുള്ള കോഫി പാനീയങ്ങളും ബേക്ക്ഡ് സാധനങ്ങളും താങ്ങാവുന്ന വിലയിൽ വാഗ്ദാനം ചെയ്ത് ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ സേവന മേഖലയിലേക്കും കടന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

