Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേ​ശീ​യ അ​സം​ബ്ലി...

ദേ​ശീ​യ അ​സം​ബ്ലി സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം; വി​വി​ധ നി​യ​മ​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം

text_fields
bookmark_border
national assembly conference
cancel
camera_alt

ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന ദേ​ശീ​യ അ​സം​ബ്ലി സ​മ്മേ​ള​നം

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ അ​സം​ബ്ലി പ​തി​വ് സ​മ്മേ​ള​ന​ത്തി​ന് ചൊ​വ്വാ​ഴ്ച തു​ട​ക്ക​മാ​യി. ബു​ധ​നാ​ഴ്ച​യും തു​ട​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കും. ശി​ക്ഷി​ക്ക​പ്പെ​ട്ട ത​ട​വു​കാ​രു​ടെ പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച പു​തി​യ നി​യ​മ​ങ്ങ​ൾ​ക്ക് ചൊ​വ്വാ​ഴ്ച അ​സം​ബ്ലി അം​ഗീ​കാ​രം ന​ൽ​കി.

നി​യ​മ​ത്തി​ലെ ചി​ല ആ​ർ​ട്ടി​ക്കി​ളു​ക​ൾ ഭേ​ദ​ഗ​തി ചെ​യ്തു. 61 അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ഒ​രു സെ​ഷ​നി​ൽ ആ​ദ്യ റൗ​ണ്ട് വോ​ട്ടെ​ടു​പ്പി​ൽ 49 എം.​പി​മാ​ർ പ്ര​സ​ക്ത​മാ​യ ബി​ല്ലു​ക​ൾ അം​ഗീ​ക​രി​ച്ചു.

12 പേ​ർ എ​തി​ർ​ത്തു. ര​ണ്ടാം റൗ​ണ്ടി​ൽ 48 പേ​ർ അ​നു​കൂ​ല​മാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി, 12 പേ​ർ എ​തി​ർ​ത്ത​പ്പോ​ൾ ഒ​രാ​ൾ വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്നു.

പ്രാ​ദേ​ശി​ക ഏ​ജ​ന്‍റ് ആ​വ​ശ്യ​ക​ത ഇ​ല്ലാ​താ​ക്കി​ക്കൊ​ണ്ട് ട്രേ​ഡ് ആ​ൻ​ഡ് പ​ബ്ലി​ക്ക് ടെ​ൻ​ഡ​ർ നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​ക്കും അ​സം​ബ്ലി അം​ഗീ​കാ​രം ന​ൽ​കി. സ്റ്റേ​റ്റ് ഓ​ഡി​റ്റ് ബ്യൂ​റോ​യു​ടെ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ അ​ദേ​ൽ അ​ൽ സ​റാ​വി​യു​ടെ രാ​ജി അം​ഗീ​ക​രി​ച്ച​താ​യി ദേ​ശീ​യ അ​സം​ബ്ലി സ്പീ​ക്ക​ർ അ​ഹ്മ​ദ് അ​ൽ സ​ദൂ​ൺ ചൊ​വ്വാ​ഴ്ച അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച​യും തു​ട​രു​ന്ന അ​സം​ബ്ലി സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ൾ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. നി​യ​മ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​നം, ഭ​വ​ന ക്ഷേ​മ​ത്തി​നാ​യു​ള്ള പൊ​തു അ​തോ​റി​റ്റി​യു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ചു​ള്ള സ​ർ​ക്കാ​ർ രേ​ഖ​ക​ളും അ​ഴി​മ​തി വി​രു​ദ്ധ അ​തോ​റി​റ്റി (ന​സ​ഹ) സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടും സ​മ്മേ​ള​നം വി​ല​യി​രു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsNational Assembly Conference
News Summary - Commencement of National Assembly Conference-Acceptance of various rules
Next Story