തീർഥാടന അനുസ്മരണയാത്ര സമാപിച്ചു
text_fieldsഎം.സി.വൈ.എം-കെ.എം.ആർ.എം കുവൈത്തിന്റെ നേതൃത്വത്തിൽ നടത്തിയ തീർഥാടന
അനുസ്മരണയാത്ര
കുവൈത്ത് സിറ്റി: ആർച് ബിഷപ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 70ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് എം.സി.വൈ.എം-കെ.എം.ആർ.എം കുവൈത്തിന്റെ നേതൃത്വത്തിൽ നടത്തിയ തീർഥാടന അനുസ്മരണയാത്ര സമാപിച്ചു. ജൂലൈ ഒമ്പതിനു അബ്ബാസിയ സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയത്തിൽനിന്നാരംഭിച്ച തീർഥാടന അനുസ്മരണയാത്ര, സാൽമിയ സെന്റ് തെരേസ ദൈവാലയം, അഹമ്മദി ഔർ ലേഡി ഓഫ് അറേബ്യ ദേവാലയങ്ങൾ സന്ദർശിച്ചശേഷം സിറ്റി ദേവാലയത്തിൽ സമാപിച്ചു.
തുടർന്ന് കുവൈത്ത് സിറ്റി, ഹോളി ഫാമിലി കോ-കത്തീഡ്രൽ ദേവാലയത്തിൽ സ്വീകരണവും ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പയുടെ കാർമികത്വത്തിൽ ധൂപപ്രാർഥനയും കുർബാനയും നടന്നു. ക്രമീകരണങ്ങൾക്ക് എം.സി.വൈ.എം പ്രസിഡന്റ് ലിബിൻ കെ. ബെന്നി, സെക്രട്ടറി റിനിൽ രാജു, ട്രഷറർ സാംസൺ സെറാഫിൻ, എം.സി.വൈ.എം അനിമേറ്ററും കെ.എം.ആർ.എം സീനിയർ വൈസ് പ്രസിഡന്റുമായ സന്തോഷ് പി. ആന്റണി, മറ്റു സെൻട്രൽ കമ്മിറ്റി, ഏരിയ ഭരണസമിതി അംഗങ്ങളും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

