കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ അനുസ്മരണ സംഗമം
text_fieldsകുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ അനുസ്മരണ സംഗമത്തിൽ കേന്ദ്ര സെക്രട്ടറി
അബ്ദുൽ ഹമീദ് അൻവരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിലിന്റെ നേതൃത്വത്തിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി.പി. മുഹമ്മദ് ഫൈസി അനുസ്മരണ സംഗമവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ.ഐ.സി വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അടിവാരം ഉദ്ഘടനം ചെയ്തു. ആക്ടിങ് ജനറൽ സെക്രട്ടറി മുഹമ്മദ് അമീൻ മുസ്ലിയാർ ചേകന്നൂർ അധ്യക്ഷതവഹിച്ചു.
കേന്ദ്ര സെക്രട്ടറി അബ്ദുൽ ഹമീദ് അൻവരി അനുസ്മരണ പ്രഭാഷണം നടത്തി. ഉലമ-ഉമറാ ഐക്യത്തിന് വേണ്ടി നിലകൊള്ളുകയും ആത്മീയതയുടെ വെളിച്ചം കൊണ്ട് സമൂഹത്തിനു നേർവഴി കാണിക്കുകയും ചെയ്ത നേതാക്കളുടെ വിനയത്തിന്റെ പാത പുതു തലമുറക്ക് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മേഖല, യൂനിറ്റ് നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി. കേന്ദ്ര സെക്രട്ടറി ഹസ്സൻ തഖ്വ സ്വാഗതവും ഇസ്മായിൽ വള്ളിയോത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

