ഡോ. അംബേദ്കർ പരിനിർവാണ അനുസ്മരണം
text_fieldsകുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് ആലപ്പുഴ ജില്ല കമ്മിറ്റിയുടെ കീഴിൽ അംബേദ്കർ പരിനിർവാണ ദിനവുമായി ബന്ധപ്പെട്ട് ഓൺലൈനായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
വെൽഫെയർ കേരള കുവൈത്ത് ആലപ്പുഴ ജില്ല പ്രസിഡൻറ് അരുൺ അധ്യക്ഷത വഹിച്ചു.
കേന്ദ്ര പ്രസിഡൻറ് അൻവർ സഈദ് ഉദ്ഘാടനം ചെയ്തു. യുവ എഴുത്തുകാരനും വാഗ്മിയും അംബേദ്കറൈറ്റുമായ അനന്തുരാജ് മുഖ്യപ്രഭാഷണം നടത്തി.
ആനുകാലിക രാഷ്ട്രീയത്തിൽ അംബേദ്കർ ചിന്തകൾക്കുള്ള പ്രസക്തിയും ഉത്തമ രാഷ്ട്ര നിർമാണത്തിന് ജനങ്ങളെ ബോധവത്കരിക്കേണ്ട ആവശ്യകതയെയും അദ്ദേഹം വിശദീകരിച്ചു.
വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര വൈസ് പ്രസിഡൻറ് റസീന മൊഹ്യുദ്ദീൻ, കേന്ദ്ര അസിസ്റ്റൻറ് ട്രഷറർ വിഷ്ണു നടേഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി നവാസ് സ്വാഗതവും ജില്ല ട്രഷറർ പ്രമോദ് നന്ദിയും പറഞ്ഞു.

