ഫ്രണ്ട്സ് ഓഫ് കെ.ഡി.ഡി അനുശോചന യോഗം
text_fieldsഫ്രണ്ട്സ് ഓഫ് കെ.ഡി.ഡി അനുശോചന യോഗത്തിൽ കോയ വളപ്പിൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കെ.ഡി.ഡി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും കെ.ഡി.ഡി പ്ലാസ്റ്റിക് ഫാക്ടറി ഫോർമാനുമായിരുന്ന കൃഷ്ണദാസൻ കയ്യിലിന്റെ വിയോഗത്തിൽ ഫ്രണ്ട്സ് ഓഫ് കെ.ഡി.ഡി അനുശോചന യോഗം നടത്തി. 24 വർഷമായി കെ.ഡി.ഡിയിൽ സേവനമനുഷ്ഠിച്ച് വരുകയായിരുന്ന കൃഷ്ണദാസൻ കഴിഞ്ഞ ആഴ്ചയിൽ കാഞ്ഞങ്ങാട് പുല്ലൂരിലുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്. ഫിന്റാസ് കെ.ഡി.ഡി അക്കോമഡേഷനിൽ നടന്ന യോഗത്തിൽ കെ.പി.ബി. അൻവർ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം കോയ വളപ്പിൽ, സെലക്ഷൻ കമ്മിറ്റി കൺവീനർ മധുസൂദനൻ നായർ, ട്രഷറർ അഷറഫ് മണക്കടവൻ, ഇബ്രാഹിം പന്നിയൂർ എന്നിവർ സംസാരിച്ചു.

