കമാൻഡോകൾ അസാധാരണ ദൗത്യങ്ങളുടെ വീരന്മാർ -മന്ത്രി
text_fieldsകമാൻഡോ ബ്രിഗേഡ് അംഗങ്ങളുടെ പരിശീലനത്തിൽനിന്ന്
കുവൈത്ത് സിറ്റി: 25ാമത് കമാൻഡോ ബ്രിഗേഡ് (അൽ മഘവീർ) അംഗങ്ങൾക്ക് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആക്ടിങ് പ്രതിരോധമന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ പ്രശംസ.
അൽ മഘവീർ എപ്പോഴും തങ്ങളുടെ കരുത്തും പോരാട്ടശേഷിയും പ്രവർത്തനങ്ങളും മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ബ്രിഗേഡിന്റെ പരിശീലനം വീക്ഷിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കമാൻഡോകളെ ‘അസാധാരണമായ ദൗത്യങ്ങളുടെ വീരന്മാർ’എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അപകടങ്ങളിൽനിന്ന് മാതൃരാജ്യത്തെ പ്രതിരോധിക്കാൻ അവർ എണ്ണമറ്റ ത്യാഗംചെയ്തു. കുവൈത്ത് വിമോചന യുദ്ധത്തിൽ അൽ മഘവീർ നൽകിയ നിസ്വാർഥ ത്യാഗങ്ങളെ വരാനിരിക്കുന്ന ദേശീയദിനങ്ങളിൽ രാജ്യം ഓർമിക്കുമെന്നും അഭിപ്രായപ്പെട്ടു.
31ാമത് അടിസ്ഥാന കോഴ്സിന്റെ ബിരുദദാന ചടങ്ങിലും മന്ത്രി പങ്കെടുത്തു. ബിരുദധാരികളെ അദ്ദേഹം അഭിനന്ദിക്കുകയും സർട്ടിഫിക്കറ്റ് വിതരണം നിർവഹിക്കുകയും ചെയ്തു. സൈനിക ഓഫിസർമാരെ ആശംസ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

