ഗോവയിലേക്ക് വരൂ.. കുവൈത്തികളെ ക്ഷണിച്ച് ഇന്ത്യ
text_fieldsഇന്ത്യൻ എംബസിയിൽ ഗോവ സ്റ്റേറ്റ് ഫെസിലിറ്റേഷൻ ഇവന്റിന്റെ ഭാഗമായി നടന്ന നൃത്തം
കുവൈത്ത് സിറ്റി: ടൂറിസം, നിക്ഷേപ അവസരങ്ങൾ എന്നിവ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ എംബസിയിൽ ഗോവ സ്റ്റേറ്റ് ഫെസിലിറ്റേഷൻ ഇവന്റ് സംഘടിപ്പിച്ചു. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ പ്രതിനിധാനംചെയ്ത് ഫസ്റ്റ് സെക്രട്ടറി ഡോ. വിനോദ് ഗെയ്ക്വാദ് സ്വാഗതം ആശംസിച്ചു.
ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് സന്ദർശകരെത്തുന്ന ഗോവ വിനോദ സഞ്ചാരികളുടെ പറുദീസയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബീച്ചുകൾ, ഭക്ഷണം, കായിക വിനോദം എന്നിവ ശ്രദ്ധേയമാണ്. ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗോവ സന്ദർശിക്കാൻ അദ്ദേഹം കുവൈത്തി ജനതയോട് അഭ്യർഥിച്ചു.
ഗോവ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്, ഗോവ ഇൻവെസ്റ്റ്മെന്റ് ആൻഡ് പ്രമോഷൻ ബോർഡ്, ഗോവ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ എന്നിവ വെർച്വൽ അവതരണവും കലാപരിപാടികളും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

