Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവരൂ, ഈ സംഘത്തിൽ അണി...

വരൂ, ഈ സംഘത്തിൽ അണി ചേരൂ...

text_fields
bookmark_border
വരൂ, ഈ സംഘത്തിൽ അണി ചേരൂ...
cancel
camera_alt

​നളിനാക്ഷൻ ഒളവറ (ജോയിന്റ് കൺവീനർ, ബി.ഡി.കെ കുവൈത്ത്)

കുവൈത്തിൽ പത്തു വർഷത്തെ സജീവ ജീവകാരുണ്യ ചരി​ത്രം പറയാനുണ്ട് ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററിന്. ​കഴിഞ്ഞ ഒരു പതിറ്റാണ്ടായി കുവൈത്തിലെ ആരോഗ്യമേഖലയുമായി സഹകരിച്ച്, ‘രക്തം നൽകൂ, ജീവൻ രക്ഷിക്കൂ’ എന്ന മഹത്തായ സന്ദേശമുയർത്തി മാതൃകാപരമായ പ്രവർത്തനങ്ങളാണ് ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ നടത്തിവരുന്നത്. കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കുമായി കൈകോർത്ത് നൂറുകണക്കിന് രക്തദാന ക്യാമ്പുകൾ വിജയകരമായി സംഘടിപ്പിക്കാൻ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്.

​അടിയന്തര ഘട്ടങ്ങളിൽ സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് രോഗികൾക്ക് സമയബന്ധിതമായി രക്തവും പ്ലേറ്റ്‌ലെറ്റുകളും ലഭ്യമാക്കാൻ ബി.ഡി.കെയുടെ സന്നദ്ധപ്രവർത്തകർ എപ്പോഴും സജ്ജരാണ്. ജാതി-മത-ദേശ ഭേദമന്യേ മനുഷ്യത്വത്തിന് മാത്രം മുൻഗണന നൽകിക്കൊണ്ട്, പ്രവാസ സമൂഹത്തിൽ രക്തദാനത്തെക്കുറിച്ച് കൃത്യമായ ബോധവൽക്കരണം നൽകാനും പുതിയ ദാതാക്കളെ ഈ രംഗത്തേക്ക് ആകർഷിക്കാനും പത്തു വർഷത്തെ നിരന്തരമായ ഇടപെടലുകളിലൂടെ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്.

​വരും വർഷങ്ങളിലും കൂടുതൽ ഊർജ്ജസ്വലതയോടെ ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകുമെന്നും, ഈ ലോക രക്തദാന ദിനത്തിൽ രക്തം നൽകി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ട് വരുന്ന എല്ലാ സുമനസ്സുകളെയും ആദരവോടെ സ്മരിക്കുന്നു. രക്തം ഹൃദയത്തിൽ നിന്നൊരു സമ്മാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Come on, join this group...
Next Story