വർണാഭമായി ‘ജൽസ 2K23’
text_fields‘ജൽസ 2K23’ പരിപാടിയിൽ അതിഥികളും സംഘാടകരും
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി അമ്മമാരുടെ കൂട്ടായ്മയായ മലയാളി മോംസ് ഇൻ മിഡിലീസ്റ്റ് കുവൈത്ത് ചാപ്റ്റർ സംഘടിപ്പിച്ച വാർഷിക പരിപാടി ‘ജൽസ 2K23’ വർണാഭമായി. അബ്ബാസിയ സെൻട്രൽ സ്കൂളിൽ ഫാ. ഡേവിഡ് ചിറമേൽ ഉദ്ഘാടനം ചെയ്തു. നടി ദുർഗ കൃഷ്ണ മുഖ്യാതിഥിയായിരുന്നു. നാട്ടിൽനിന്നെത്തിയ 20ൽപരം കലാകാരന്മാരും കുവൈത്തിലെ കലാകാരന്മാരും അവതരിപ്പിച്ച ഡാന്‍സ് പരിപാടികള്‍ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. ആര്യ ബാലകൃഷ്ണന്റെ ഡാൻസ്, ചെമ്മീൻ ബാന്‍ഡിന്റെയും ആട്ടം കലാസമിതിയുടെയും പരിപാടികൾ എന്നിവ ചടങ്ങിന് മിഴിവേകി.
ഉദ്ഘാടന ചടങ്ങിൽ പ്രോഗ്രാം കൺവീനർ ആര്യ മണികണ്ഠൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അമ്പിളി രാഗേഷ് അധ്യക്ഷത വഹിച്ചു. ജോയ് ആലുക്കാസ് റീജനൽ മാനേജർ വിനോദ് നാരായണൻ, ഡെയ്ഫ്രഷ് സി.ഇ.ഒ ദിലീപ്, ഫേവ്റേറ്റ് ഹോം എം.ഡി മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു.
ആര്യ മണികണ്ഠൻ, അമ്പിളി രാഗേഷ്, ശിൽപ പ്രവീൺ, രമ്യ വേണുഗോപാൽ, അമീറ ഹവാസ് എന്നിവര്‍ നേതൃത്വം നല്കി. ആര്.ജെ സുമി പരിപാടികൾ ഏകോപിപ്പിച്ചു. സെക്രട്ടറി ശിൽപ പ്രവീൺ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

