കളറായി ഇൻഫോക്ക് ‘കളേഴ്സ് ഓഫ് അഹ്മദി’
text_fieldsഇൻഫോക്ക് അഹ്മദി റീജനൽ കമ്മിറ്റി സംഗമം ‘കളേഴ്സ് ഓഫ് അഹ്മദി’ ഇൻഫോക്ക് പ്രസിഡന്റ് വിജേഷ് വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇൻഫോക്ക് അഹ്മദി റീജനൽ കമ്മിറ്റി സംഗമം ‘കളേഴ്സ് ഓഫ് അഹ്മദി-2025’ അൽ നജാത് സ്കൂളിൽ ഇൻഫോക്ക് പ്രസിഡന്റ് വിജേഷ് വേലായുധൻ ഉദ്ഘാടനം ചെയ്തു. റീജനൽ കൺവീനർ നിതീഷ് എം തോമസ് അധ്യക്ഷതവഹിച്ചു.
ഇൻഫോക് ജോയന്റ് സെക്രട്ടറി ബിനു ജോസഫ്, കോർ കമ്മിറ്റി മെമ്പർ ബിബിൻ ജോർജ്, റീജനൽ ട്രഷറർ ഷിബിൻ സ്കറിയ എന്നിവർ ആശംസ നേർന്നു. കുവൈത്തിൽ 30 വർഷത്തിലധികമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന 15 ഇന്ത്യൻ നേഴ്സസുമാരെ ചടങ്ങിൽ ആദരിച്ചു. അടിയന്തരഘട്ടത്തിൽ ഔചിത്യമായി പെരുമാറി ജീവൻ രക്ഷിച്ച ഇസ്മയിൽ, അൽ അദാൻ ഹോസ്പിറ്റൽ മെഡിക്കൽ വാർഡ് സ്റ്റാഫ് അനുജ വിത്സൻ, ജോലിയോടൊപ്പം സിനിമ സംവിധാനവും സംഗീതസംവിധാനവും നിർവഹിക്കുന്ന ഡാർവിൻ പിറവത്ത് എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. റീജനൽ സെക്രട്ടറി നിഷ ജോബി സ്വാഗതവും പ്രോഗ്രാം കൺവീനർ രാഹുൽ രാജ് നന്ദിയും പറഞ്ഞു. നേഴ്സുമാരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.
റാഷി, സുനീർ, സുനി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഗീതനിശ, ഗോഡ്വിൻ, രമ്യ അതിഥി, എവിലിൻ എന്നിവർ അവതാരകരായി. അഭിലാഷ്, അശ്വതി, ചെറിൽ,ചിഞ്ചു, ഷീന ദിനേശ്, ഗീതു, റോണി, റിനെക്സ്, ജോയ്സി, ജോളി, ജ്യോതി, ലിയോ മജോ, നിക്സി, സോബിൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

