കോളജ് അലുമ്നി ‘ശാസ്ത്രോത്സവ്’ നവംബർ 28ന്
text_fieldsകുവൈറ്റ് സിറ്റി: കുവൈത്ത് എൻജിനീയേഴ്സ് ഫോറത്തിന്റെ കീഴിലുള്ള പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് അലുമ്നി കുവൈത്ത് ചാപ്റ്റർ സംഘടിപ്പിക്കുന്ന ശാസ്ത്ര മേള ‘ശാസ്ത്രോത്സവ്- 2025’ നവംബർ 28ന് നടക്കും.
സാൽവയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ അൽ ഹഷ്മി ഷിപ് ബോൾ റൂമിൽ വൈകീട്ട് മൂന്നിന് മേള ആരംഭിക്കും. ശാസ്ത്രോത്സവിന്റെ 11ാം എഡിഷനാണ് ഇത്തവണ. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് രംഗത്തെ പ്രതിഭയായ 11ാം ക്ലാസ് ഇന്ത്യൻ വിദ്യാർഥി റൗൾ അജു ജോൺ മുഖ്യപ്രഭാഷകനായി പങ്കെടുക്കും. റോബോട്ട് കഥാപാത്രമായി വരുന്ന ചെറുനാടകവും അരങ്ങേറും. ഹോളോഗ്രാം ഷോ, ഡ്രോൺ പ്രദർശനം എന്നിവയും ഉണ്ടാകും.
സ്കൂൾ വിദ്യാർഥികളുടെയും, യൂനിവേഴ്സിറ്റി വിദ്യാർഥികളുടെയും, സയൻസ് പ്രോജക്ട് മത്സരം, റുബിക് ക്യൂബ് മത്സരം എന്നിവയും ഇതോടനുബന്ധിച്ചു നടക്കുന്നുണ്ട്. ഇന്ത്യൻ സ്കൂളുകളും, കുവൈത്തിലെ പ്രമുഖ ബൈലിംഗൽ സ്കൂളുകളിലെ വിദ്യാർഥികളും യൂനിവേഴ്സിറ്റി വിദ്യാർഥികളും ശാസ്ത്ര പ്രദർശന മത്സരങ്ങളിൽ പങ്കെടുക്കും. പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

