അഴിമതി ചെറുക്കാൻ കൂട്ടായ നീക്കം
text_fieldsവിയനയിൽ നടന്ന യോഗത്തിൽ കുവൈത്ത് പ്രതിനിധി
കുവൈത്ത് സിറ്റി: വിയനയിൽ നടന്ന അഴിമതിവിരുദ്ധ നിയമനിർവഹണ അതോറിറ്റികളുടെ ഗ്ലോബൽ ഓപറേഷനൽ നെറ്റ്വർക്കിന്റെ (ഗ്ലോബ് ഇ നെറ്റ്വർക്ക്) നാലാമത് യോഗത്തിൽ കുവൈത്തിലെ അഴിമതിവിരുദ്ധ അതോറിറ്റി (നസഹ) പങ്കെടുത്തു. അഴിമതിക്കെതിരെ പോരാടുന്ന സർക്കാർ അധികാരികൾക്കിടയിൽ വിവരങ്ങൾ കൈമാറുന്നതിനുള്ള ഒരു വേദിയാണ് നെറ്റ്വർക്ക്.
അതിർത്തികടന്നുള്ള അഴിമതി കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുന്നതിന് ആവശ്യമായ അറിവും വിഭവങ്ങളും ഉപകരണങ്ങളും ഗ്ലോബ് ഇ നെറ്റ്വർക്ക് പ്രദാനം ചെയ്യുന്നതായും നസഹ പ്രസ്താവനയിൽ വ്യക്തമാക്കി. നെറ്റ്വർക്കിൽ അംഗത്വം എടുക്കുന്നവരുടെ എണ്ണം തുടർച്ചയായി വർധിച്ച് 161 ആയി.
വിവരങ്ങൾ കൈമാറുന്നതിനുള്ള രീതികളും സാങ്കേതികവിദ്യകളും മെച്ചപ്പെടുത്തുന്നതിനും അഴിമതി തടയുന്നതിനും ചെറുക്കുന്നതിനും സാങ്കേതികവിദ്യയും നൂതനത്വവും എങ്ങനെ ഉപയോഗിക്കാമെന്നും ലക്ഷ്യമിട്ടുള്ള നിരവധി ചർച്ചകളിലും സാങ്കേതിക സെഷനുകളിലും നസഹ പ്രതിനിധികൾ പങ്കെടുത്തു. അഴിമതിയുടെ വിപത്ത് തുടച്ചുനീക്കുന്നതിനും വിവരങ്ങൾ കൈമാറുന്നതിലൂടെയും പോരാട്ടനടപടികൾ ശക്തിപ്പെടുത്തുന്നതിന് സഹകരണം ആഴത്തിലാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയും നസഹ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

