‘സാമൂഹിക ഉന്നമനത്തിന് കൂട്ടായ പരിശ്രമം അത്യാവശ്യം’
text_fieldsഹുദാ സെന്റർ കെ.എൻ.എം പരിപാടിയിൽ പി.എ. ഹുസൈൻ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സാമൂഹിക ഉന്നമനത്തിന് കൂട്ടായ പരിശ്രമം അത്യാവശ്യമാണെന്നും ഇതിന് വിവിധ കൂട്ടായ്മകളുടെ നിസ്സീമമായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) കോംമ്പിറ്റൻസി ഡെവലപ്മെന്റ് ഡയറക്ടർ പി.എ. ഹുസൈൻ പറഞ്ഞു. ഹുദാ സെന്റർ കെ.എൻ.എം സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിലൂടെ സമൂഹത്തിന്റെ പുനർനിർമാണം എന്ന ആശയം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ വിദഗ്ധരും സാമൂഹിക പ്രവർത്തകരും ചേർന്ന് 1996-ൽ സ്ഥാപിതമായ ലാഭേച്ഛയില്ലാത്ത ഒരു സർക്കാറിതര സംഘടനയാണ് (എൻ.ജി.ഒ) സിജി. സംഘടനക്ക് ഒരു സംഘടനാ പക്ഷഃപാതിത്തവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിജി ചീഫ് ഓപറേറ്റിങ് ഓഫിസർ അനസ് ബിച്ചുവും പരിപാടിയിൽ സംബന്ധിച്ചു.
പൊതുസമ്മേളനത്തിൽ ഹുദാ സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി അധ്യക്ഷത വഹിച്ചു. ദഅവ സെക്രട്ടറി ആദിൽ സലഫി സ്വാഗതവും അബൂബക്കർ വടക്കാഞ്ചേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

