മാട്ടൂല്‍ കൂട്ടായ്മ - ഫാം കുവൈത്ത് ഭാരവാഹികള്‍
text_fieldsറഷീദ് മാട്ടൂൽ, എ.കെ. ഹാഫിസ്, ബി. താഹ
കുവൈത്ത് സിറ്റി: കുവൈത്തിലെ മാട്ടൂല്‍ പ്രവാസികളുടെ കൂട്ടായ്മയായ ഫാം കുവൈത്ത് ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡൻറ് പി.കെ. ഹംസ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉബൈദ് ഇബ്രാഹിം പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫാം കമ്മിറ്റി നിര്‍മിച്ചു നല്കുന്ന വീട് നിര്‍മാണ പുരോഗതി റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
മാട്ടൂലിൽ എസ്.എം.എ എന്നരോഗം പിടിപെട്ട മുഹമ്മദ് എന്ന പിഞ്ചുകുട്ടിക്ക് ലോകത്തിലെ മലയാളി സമൂഹം നല്കിയ അകമഴിഞ്ഞ സഹായത്തിന് പ്രത്യേക നന്ദി പറഞ്ഞുള്ള പ്രമേയം പുതിയ പ്രസിഡൻറ് റഷീദ് മാട്ടൂല്‍ അവതരിപ്പിച്ചു.
ഭാരവാഹികൾ: റഷീദ് മാട്ടൂല്‍ (പ്രസി), എ.കെ. ഹാഫിസ് (സെക്ര), ബി. താഹ (ട്രഷ), ഉബൈദ് ഇബ്രഹിം, ജലീല്‍ മാട്ടൂല്‍, പി.കെ. ഹംസ, സി.കെ. ജാസിം (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).

