ഞായറാഴ്ച മഴ ‘പെയ്തു’, പെയ്തില്ല...
text_fieldsകുവൈത്ത് സിറ്റി: ഞായറാഴ്ച കുവൈത്തിൽ മഴക്കോൾ നിറഞ്ഞ ദിനം. വൈകുന്നേരത്തോടെ പലയിടങ്ങളിലും മഴ എത്തുമെന്ന് തോന്നിച്ചെങ്കിലും നിരാശപ്പെടുത്തി. ഞായറാഴ്ച രാവിലെ മുതൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. വൈകുന്നേരത്തോടെ ആകാശം കാറുമൂടുകയും മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. ദിവസങ്ങളായുള്ള കനത്ത ചൂടും ഞായറാഴ്ച അനുഭവപ്പെട്ടില്ല. രാത്രിയിലെ കാലാവസ്ഥ മിതമായതും ഈർപ്പമുള്ളതുമായിരുന്നു. ഞായറാഴ്ച മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. മണിക്കൂറിൽ 15-45 കിലോമീറ്റർ വേഗതയിൽ കാറ്റു വീശാമെന്നും പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി. എന്നാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.

