ക്ലൗഡ്ഫ്ലെയറിൽ സാങ്കേതിക പ്രശ്നം; വെബ്‌സൈറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു
text_fieldsപ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: വെബ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ക്ലൗഡ്ഫ്ലെയറിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടർന്ന് ചൊവ്വാഴ്ച രാജ്യത്തെ നിരവധി വെബ്‌സൈറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. വെബ്‌സൈറ്റുകൾക്കും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കുമായി പ്രധാന സാങ്കേതിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്‌ഫോമാണ് ക്ലൗഡ്ഫ്ലെയർ. ഇതിൽ സാങ്കേതിക പ്രശനങ്ങൾ വന്നതാണ് വെബ്സൈറ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചത്.
സൈറ്റുകൾ തുറക്കുന്ന ഉപയോക്താക്കൾക്ക് നിലവിൽ ഇന്റേണൽ സർവർ എറർ, ക്ലൗഡ്ഫ്ലെയർ ചാലഞ്ച് എററർ, എന്നീ സന്ദേശങ്ങളാണ് ലഭിക്കുന്നത്. സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് രാജ്യത്തെ വാർത്താ സൈറ്റുകളും ആപ്പുകളും നിലവില്‍ ലഭ്യമല്ല.
വെബ്സൈറ്റുകൾകൊപ്പം സമൂഹ മാധ്യമമായ എക്സും പണിമുടക്കി. ഇതോടെ എക്സില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാനോ അപ്ഡേറ്റുകള്‍ കാണാനോ സാധിക്കാത്ത നിലയിലായി. ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജി.പി.ടിയുടെ സേവനങ്ങളും നിലച്ചു.
കുവൈത്തിനൊപ്പം ലോകത്തെ വിവിധയിടങ്ങളില്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടി ക്ലൗഡ്ഫ്ലെയർ ആരംഭിച്ചിട്ടുണ്ട്. വൈകാതെ സേവനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

