Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘വെ​ളി​ച്ച​മാ​ണ്...

‘വെ​ളി​ച്ച​മാ​ണ് ഖു​ർ​ആ​ൻ’ കാ​മ്പ​യി​ൻ സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്ന്

text_fields
bookmark_border
‘വെ​ളി​ച്ച​മാ​ണ് ഖു​ർ​ആ​ൻ’ കാ​മ്പ​യി​ൻ സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്ന്
cancel
camera_alt

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബുറ​ഹ്‌​മാ​നെ കെ.​ഐ.​ജി പ്ര​വ​ർ​ത്ത​ക​ർ കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു

Listen to this Article

കു​വൈ​ത്ത് സി​റ്റി: ‘വെ​ളി​ച്ച​മാ​ണ് ഖു​ർ​ആ​ൻ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് (കെ.​ഐ.​ജി) കു​വൈ​ത്ത് ഒ​രു മാ​സ​ക്കാ​ല​മാ​യി ന​ട​ത്തി​യ ഖു​ർ​ആ​ൻ സ​ന്ദേ​ശ പ്ര​ചാ​ര​ണ കാ​മ്പ​യി​നി​ന്റെ സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്ന്. വൈ​കീ​ട്ട് 5.30ന് ​അ​ബ്ബാ​സി​യ ഇ​ന്റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സ​മാ​പ​ന പ​രി​പാ​ടി. സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ നി​ര​ണം ഭ​ദ്രാ​സ​ന മെ​ത്രാ​പൊ​ലീ​ത്ത ഡോ. ​ഗീ​വ​ർ​ഗീ​സ് മോ​ർ കൂ​റി​ലോ​സ്, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ പി.​മു​ജീ​ബുറ​ഹ്‌​മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കെ.​ഐ.​ജി പ്ര​സി​ഡ​ന്റ് പി.​ടി. ശ​രീ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ് എ​ന്നി​വ​രും കു​വൈ​ത്തി​ലെ സാ​മൂ​ഹിക സാം​സ്‌​കാ​രി​ക മ​ത രം​ഗ​ത്തെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. കു​വൈ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് സ​മ്മേ​ള​ന സ്ഥ​ല​ത്തേ​ക്ക് പ്ര​ത്യേ​ക വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി കു​വൈ​ത്തി​ലെ​ത്തി​യ ഡോ. ​ഗീ​വ​ർ​ഗീ​സ് മോ​ർ കൂ​റി​ലോ​സ്, പി. ​മു​ജീ​ബുറ​ഹ്‌​മാ​ൻ എ​ന്നി​വ​രെ കെ.​ഐ.​ജി നേ​താ​ക്ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചു. ഒ​ക്ടോ​ബ​ർ 10നാ​ണ് ‘വെ​ളി​ച്ച​മാ​ണ് ഖു​ർ​ആ​ൻ’ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്. കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ല​ഘു​ലേ​ഖ വി​ത​ര​ണം, ഓ​ൺ​ലൈ​ൻ ക്വി​സ്, സോ​ഷ്യ​ൽ മീ​ഡി​യ വി​ഡി​യോ​ക​ൾ, പോ​സ്റ്റു​ക​ൾ, യൂ​നി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ തു​ട​ങ്ങി വ്യ​ത്യ​സ്‌​ത പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwaitquran
News Summary - Closing ceremony of the 'Quran is a revelation' campaign today
Next Story