‘വെളിച്ചമാണ് ഖുർആൻ’ കാമ്പയിൻ സമാപന സമ്മേളനം നവംബർ ഏഴിന്
text_fieldsകുവൈത്ത് സിറ്റി: ‘വെളിച്ചമാണ് ഖുർആൻ’ എന്ന തലക്കെട്ടിൽ കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് ഒരു മാസക്കാലമായി നടന്നുവന്നിരുന്ന ഖുർആൻ സന്ദേശ പ്രചാരണ കാമ്പയിനിന്റെ സമാപന സമ്മേളനം നവംബർ ഏഴിന്. വൈകുന്നേരം 5.30ന് അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിലാണ് സമാപന പരിപാടി.
സമ്മേളനത്തിൽ മുഖ്യാതിഥികളായി യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസന മെത്രാപൊലീത്ത ഡോ. ഗീവർഗീസ് മോർ കൂറിലോസ്, ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ എന്നിവർ പങ്കെടുക്കും. കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് എന്നിവരും കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക മത രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.
കുവൈത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് സമ്മേളന സ്ഥലത്തേക്ക് പ്രത്യേക വാഹന സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഒക്ടോബർ 10ന് തുടങ്ങിയ കാമ്പയിനിന്റെ ഭാഗമായി ലഘുലേഖ വിതരണം, ഓൺലൈൻ ക്വിസ്, സോഷ്യൽ മീഡിയ വിഡിയോകൾ, പോസ്റ്റുകൾ, യൂനിറ്റ് സമ്മേളനങ്ങൾ തുടങ്ങി വ്യത്യസ്ത പരിപാടികൾ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചു. വേദ ഗ്രന്ഥങ്ങളുടെ പൊരുളും സാരങ്ങളും മുഴുവൻ മനുഷ്യർക്കുമുള്ളതാണ് എന്ന് ഉദ്ഘോഷിച്ചുകൊണ്ട് നടന്ന ചർച്ച സംഗമങ്ങളിൽ സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ള നിരവധി പേരാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

