കെ.എൻ.എം കാമ്പയിൻ കുവൈത്ത് തല സമാപന സമ്മേളനം
text_fieldsകെ.എൻ.എം കാമ്പയിൻ കുവൈത്ത് തല സമാപന സമ്മേളനം കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: 'നേരുള്ള വ്യക്തി, നേരായ സമൂഹം, തൗഹീദാണ് നിദാനം' പ്രമേയത്തിൽ കെ.എൻ.എം ആറുമാസ കാമ്പയിനിെൻറ കുവൈത്ത്തല സമാപനം നടത്തി. കുവൈത്ത് ഇന്ത്യൻ ഇസ്ലാഹി സെൻറർ ആഭിമുഖ്യത്തിൽ ഒാൺലൈനായി നടത്തിയ പരിപാടി സൂം ഓൺലൈൻ വഴിയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
വെള്ളിയാഴ്ച ഏഴുമണിക്ക് ആരംഭിച്ച കാമ്പയിൻ സമാപന പൊതുസമ്മേളനം കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷാ ഉദ്ഘാടനം ചെയ്തു. ധാർമികമൂല്യങ്ങളുടെ ച്യുതിയാണ് ഇന്ന് മാനവികത അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ ദുരന്തമെന്നും കാമ്പയിൻ പ്രമേയം വളരെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എം സംസ്ഥാന പ്രസിഡൻറ് ഷാഹിദ് മുസ്ലിം ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി.
ഇസ്ലാഹി സെൻറർ പ്രസിഡൻറ് ഡോ. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജസീർ പുത്തൂർപള്ളിക്കൽ സ്വാഗതവും വൈസ് പ്രസിഡൻറ് അബൂബക്കർ വടക്കാഞ്ചേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

