ഗൾഫ് മാധ്യമവുമായി അടുത്ത ബന്ധം -അബ്ദുറഹ്മാൻ
text_fieldsഅൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുറഹ്മാൻ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമവുമായി അൽ അൻസാരി എക്സ്ചേഞ്ച് അടുത്ത ബന്ധമാണ് പുലർത്തുന്നതെന്നും തുടക്കം മുതൽ ഇരുവിഭാഗവും സഹകരിച്ചു വരുന്നതായും ജനറൽ മാനേജർ അബ്ദുറഹ്മാൻ പറഞ്ഞു. മാധ്യമ മേഖലയിലും ജനങ്ങൾക്ക് വാർത്തകൾ എത്തിക്കുന്നതിലും വലിയ പങ്കാണ് ഗൾഫ് മാധ്യമം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിൽ വർഷങ്ങളുടെ സേവനപാരമ്പര്യമുള്ള അൽ അൻസാരി എക്സ്ചേഞ്ച് കൂടുതൽ വിപുലപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്.
ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ നൽകാൻ വൈകാതെ അധികം ശാഖകൾ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. നുണകൾ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്ത് സത്യം പറയുക എന്നതാണ് ഗൾഫ് മാധ്യമത്തിന്റെ ധർമമെന്ന് റീജനല്‍ മാനേജര്‍ ഫൈസൽ മഞ്ചേരി പറഞ്ഞു. ദുർബലവും പാർശ്വവത്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ കൂടെ നിൽക്കുക എന്നതാണ് ഗൾഫ് മാധ്യമം നയം. ശബ്ദമില്ലാത്തവരുടെ ശബ്ദമായി ഗൾഫ് മാധ്യമം തുടരും. വായനക്കാർക്കായി കൂടുതൽ മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

