നിയമവിരുദ്ധമായി മരുന്നുകൾ സൂക്ഷിച്ച വെയർഹൗസുകൾ അടച്ചുപൂട്ടി
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിലെ ഡ്രഗ് ഇൻസ്പെക്ഷൻ വകുപ്പ് സാൽമിയയിലും അടുത്ത പ്രദേശങ്ങളിലും സ്വകാര്യ വെയർഹൗസുകളിൽ അപ്രതീക്ഷിത പരിശോധന നടത്തി. കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്മെന്റിന്റെയും സഹകരണത്തോടെയായിരുന്നു പരിശോധന. പരിശോധനയിൽ ഗുരുതര നിയമലംഘനം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൃത്യമായ രേഖകളില്ലാതെ പ്രവർത്തിച്ച രണ്ടു സഥാപനത്തിനെതിരെ സാൽമിയയിൽ നടപടിയെടുത്തു. മരുന്നുകൾ സൂക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിച്ചില്ല, കാലഹരണതീയതി കഴിഞ്ഞ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും സൂക്ഷിച്ചു, കൃത്യമായ ഇടങ്ങളിൽ ശാസ്ത്രീയമായി മരുന്നുകൾ സൂക്ഷിച്ചില്ല തുടങ്ങിയ നിയമലംഘനങ്ങളും ഇവിടെ കണ്ടെത്തി.
അഹമ്മദി ഗവർണറേറ്റിലെ വ്യത്യസ്ത പ്രദേശങ്ങളിലെ 20-ലധികം ഫാർമസികളിൽ ഗുരുതര ലംഘനം കണ്ടെത്തി. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും മരുന്നുകൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ അപ്രതീക്ഷിത പരിശോധന തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സ്വകാര്യ മെഡിക്കൽ മേഖലയിലെ നിയമലംഘനങ്ങൾ കുറക്കുകയാണ് പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

