അടുത്ത ആഴ്ച അവസാനംവരെ ഇതേ കാലാവസ്ഥയെന്ന് പ്രവചനം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഇപ്പോൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന അസ്ഥിര കാലാവസ്ഥ അടുത്ത ആഴ്ചവരെ തുടരുമെന്ന് പ്രവചനം. പ്രമുഖ ഗോള നിരീക്ഷകനായ ആദിൽ അൽ മർസൂഖ് ആണ് ഇക്കാര്യം പറഞ്ഞത്. ബവാരിഹ് എന്ന പ്രതിഭാസത്തിെൻറ ഭാഗമായി വടക്ക്-പടിഞ്ഞാറൻ കാറ്റടിച്ചു വീശുന്നതാണ് പൊടിപടലങ്ങൾ ഉയർത്താൻ ഇടയാക്കുന്നത്. അതിനിടെ, പൊടിക്കാറ്റ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പ്രവർത്തനങ്ങളെ നേരിയ തോതിൽ ബാധിച്ചതായി അധികൃതർ പറഞ്ഞു. കാഴ്ചപരിധി വളരെ കുറഞ്ഞതിനാൽ ഈ സമയം കുവൈത്തിൽ ഇറങ്ങേണ്ട ചില സർവിസുകൾ ബഹ്റൈൻ, ദമ്മാം എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടതായി വിമാനത്താവള അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
