പകലിൽ ഇരുട്ടുമൂടി പൊടിക്കാറ്റ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച വൈകീട്ട് പകലിൽ ഇരുട്ടുമൂടി പൊടിക്കാറ്റ് ആഞ്ഞുവീശി. കാഴ്ച നന്നേ കുറഞ്ഞതിനാൽ തുറമുഖ പ്രവർത്തനം തടസ്സപ്പെട്ടു. പൊടിമൂടിയ അന്തരീക്ഷത്തിൽ കാഴ്ച പരിധി കുറഞ്ഞതിനാൽ റോഡിൽ വാഹനമോടിക്കുന്നവരും ബുദ്ധിമുട്ടി. തൊട്ടുമുമ്പിലെ കാഴ്ച പോലും മറക്കുന്ന രീതിയിൽ ഇരുട്ടുമൂടി. വൈകീട്ട് അഞ്ചരക്ക് ശേഷം പെെട്ടന്ന് കാറ്റടിച്ചു വീശുകയായിരുന്നു. അവധി ദിവസത്തിെൻറ തലേന്ന് വൈകീട്ട് പെെട്ടന്നുണ്ടായ പൊടിക്കാറ്റ് ജനങ്ങളെ ബുദ്ധിമുട്ടിച്ചു. കാലാവസ്ഥ വകുപ്പിെൻറ മുന്നറിയിപ്പില്ലാതിരുന്നതിനാൽ ആരും മുൻകരുതൽ എടുത്തിരുന്നില്ല. ഏഴരയോടെ മഴയും പെയ്തു. രാത്രിയും സ്ഥിതി മാറിയിട്ടില്ല. അത്യാവശ്യ സേവനങ്ങൾക്ക് മന്ത്രാലയത്തിെൻറ എമർജൻസി നമ്പറായ 112ലേക്ക് വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
