Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക്ലീ​നി​ങ്,...

ക്ലീ​നി​ങ്, തൊ​ഴി​ലാ​ളി​ക​ളെ കു​റ​ക്ക​ൽ: മാ​ൻ​പ​വ​ർ അ​തോ​റി​റ്റി പു​രോ​ഗ​തി  വി​ല​യി​രു​ത്തി

text_fields
bookmark_border
ക്ലീ​നി​ങ്, തൊ​ഴി​ലാ​ളി​ക​ളെ കു​റ​ക്ക​ൽ: മാ​ൻ​പ​വ​ർ അ​തോ​റി​റ്റി പു​രോ​ഗ​തി  വി​ല​യി​രു​ത്തി
cancel

കു​വൈ​ത്ത് സി​റ്റി: സ​ർ​ക്കാ​റു​മാ​യി ഉ​ട​മ്പ​ടി​യി​ലേ​ർ​പ്പെ​ട്ട ക​മ്പ​നി​ക​ളി​ലെ ക്ലീ​നി​ങ്​- സെ​ക്യൂ​രി​റ്റി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 25 ശ​ത​മാ​നം കു​റ​ക്കു​ന്ന​ത് ശ​ക്ത​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഉ​പ​മേ​ധാ​വി മു​ബാ​റ​ക് അ​ൽ ജാ​ഫൂ​ർ പ​റ​ഞ്ഞു. തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ലെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 

എ​ണ്ണ​വി​ല കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ കോ​ൺ​ട്രാ​ക്ടി​ങ്​ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​ക്കാ​നു​ള്ള തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ന​ൽ​കി​യെ​ങ്കി​ലും ചി​ല വ​കു​പ്പു​ക​ൾ ഇ​നി​യും കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യ​ത്യ​സ്​​ത വ​കു​പ്പ്​ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗം ന​ട​ന്ന​ത്. ചു​രു​ക്കം വ​കു​പ്പു​ക​ൾ ഉ​ത്ത​ര​വ് ല​ഭി​ച്ച​യു​ട​ൻ തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ മു​ന്നോ​ട്ടു​വ​ന്ന​താ​യി മു​ബാ​റ​ക് അ​ൽ ജാ​ഫൂ​ർ പ​റ​ഞ്ഞു. 

എ​ന്നാ​ൽ, മ​റ്റു ചി​ല വ​കു​പ്പു​ക​ൾ ഒ​ഴി​വു​ക​ഴി​വു​ക​ൾ പ​റ​ഞ്ഞ് തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന് സാ​വ​കാ​ശം ചോ​ദി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​വേ​ച​നം അ​നു​വ​ദി​ക്കി​ല്ല. തീ​രു​മാ​നം കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടോ​യെ​ന്ന​റി​യാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​ർ വ​കു​പ്പു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്നും മു​ബാ​റ​ക് അ​ൽ ജാ​ഫൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscleaningmalayalam news
News Summary - cleaning, kuwait, gulf news, malayalam news
Next Story