ശുചിത്വ കാമ്പയിൻ: വഫ്റയിൽനിന്ന് 9,500 ക്യുബിക് മീറ്റർ മാലിന്യം നീക്കംചെയ്തു
text_fieldsവഫ്റയിൽനിന്ന് മാലിന്യം നീക്കംചെയ്യുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് എല്ലാ ഗവർണറേറ്റുകളിലും ആരംഭിച്ച ശുചിത്വ കാമ്പയിൻ തുടരുന്നു. മുനിസിപ്പാലിറ്റിയുടെ പൊതുശുചിത്വ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് കാമ്പയിൻ. ഇതിന്റെ ഭാഗമായി വഫ്റയിൽ ഫീൽഡ് കാമ്പെയിനുകൾ നടത്തിയതായി ഡിപ്പാർട്മെന്റ് ഡയറക്ടർ നവാഫ് അൽ മുതൈരി അറിയിച്ചു.
രാജ്യത്തെ ശുചിത്വനിലവാരം ഉയർത്തുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഫീൽഡ് കാമ്പെയിനുകൾ. വഫ്റയിൽനിന്ന് ഏകദേശം 9,500 ക്യുബിക് മീറ്റർ മാലിന്യം നീക്കംചെയ്തു. മാലിന്യം മുനിസിപ്പാലിറ്റിയുടെ ലാൻഡ് ഫില്ലുകളിലേക്ക് അയച്ചു.
ശുചിത്വം, മാലിന്യം തള്ളൽ എന്നിവയുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റിയുടെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇവ നിരീക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി എല്ലാ വകുപ്പുകളിലെയും ഇൻസ്പെക്ടർമാരും ഫീൽഡ് കാമ്പെയിനുകൾ തുടരുമെന്ന് അൽ മുതൈരി പറഞ്ഞു.

