ക്ലീൻ ജലീബ് കാമ്പയിൻ: പരിശോധന നാളെ മുതൽ; മൂന്നുമാസത്തിനകം ‘വെടിപ്പാക്കും’
text_fieldsകുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ ‘ക്ലീൻ ജലീബ്’ കാമ്പയിനിെൻറ ഭാഗമായുള്ള പരിശോ ധന നടക്കുന്നത് ഞായറാഴ്ച മുതൽ. മൂന്നുമാസംകൊണ്ട് പ്രദേശത്തെ അനധികൃത താമസക്കാ രെയും സ്ഥാപനങ്ങളെയും പിടികൂടുമെന്നും മൂന്നുമാസത്തിനുശേഷം ജലീബ് ഇതുപോലെയായിര ിക്കില്ലെന്നും കുവൈത്ത് മുനിസിപ്പാലിറ്റി മേധാവി എൻജി. അഹ്മദ് അൽ മൻഫൂഹി പറഞ്ഞു. ന വംബർ 15 മുതലാണ് കാമ്പയിൻ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഞായറാഴ്ച മുതലാണ് കൂട്ടപ്പ രിശോധന അരങ്ങേറുക. ഇതിനായി അധികൃതർ ആക്ഷൻ പ്ലാൻ തയാറാക്കിയിട്ടുണ്ട്.
മുെമ്പങ്ങുമില്ലാത്തവിധം അരിച്ചുപെറുക്കി ശക്തമായ പരിശോധന നടക്കുമെന്നാണ് സൂചന. അനധികൃത കടകളും വിദേശി ബാച്ചിലർമാർ താമസിക്കുന്ന സ്വദേശി താമസ മേഖലയിലെ വീടുകളും അധികൃതർ മുൻകൂട്ടി നിരീക്ഷണം നടത്തി ശ്രദ്ധിച്ചുവെച്ചിട്ടുണ്ട്. ലൈസൻസില്ലാതെ നിരവധി കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതായി ആദ്യഘട്ട പരിശോധനയിൽ അധികൃതർക്ക് ബോധ്യമായി. താമസ നിയമലംഘകരെ പിടികൂടാൻ പൊലീസ് പ്രധാന റോഡുകളിൽ ചെക്പോസ്റ്റ് സ്ഥാപിച്ച് ഉൾഭാഗങ്ങളിൽ അരിച്ചുപെറുക്കി പരിശോധന നടത്തുമെന്നാണ് വിവരങ്ങൾ.
വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിൽ സമഗ്രവും ശക്തവുമായ പരിശോധനക്കാണ് അരങ്ങൊരുങ്ങുന്നത്. മാൻപവർ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, പരിസ്ഥിതി പബ്ലിക് അതോറിറ്റി, വാണിജ്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സമിതിയാണ് പരിശോധനക്ക് നേതൃത്വം നൽകുക.
വീടുകൾ, റിയൽ എസ്റ്റേറ്റ് കെട്ടിടങ്ങൾ, വെയർഹൗസുകൾ തുടങ്ങിയവ നിരീക്ഷണ വിധേയമാക്കും. ഒാപറേഷൻ റൂം തുറന്നും ഹെലികോപ്ടർ വഴി ആകാശ നിരീക്ഷണം നടത്തിയും മേഖലയിൽനിന്ന് നിയമലംഘകരെ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കനത്ത പരിശോധനക്കാണ് നീക്കം.
മലയാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശംകൂടിയാണ് അബ്ബാസിയ ഉൾപ്പെടുന്ന ജലീബ് അൽ ശുയൂഖ്. ജലീബ് ഷുയൂഖിലെ നിയമവിരുദ്ധ പ്രവൃത്തികൾ ഇല്ലാതാക്കണമെന്ന മന്ത്രിസഭ നിർദേശമനുസരിച്ച് നിയോഗിക്കപ്പെട്ട സമിതിയുടെ ശിപാർശപ്രകാരമാണ് കാമ്പയിൻ ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.