Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാ​ജ്യ​ത്തെ...

രാ​ജ്യ​ത്തെ ഒ​ന്നാ​മ​താ​ക്കാ​ൻ ക്ലീ​ൻ ഫ്യു​വ​ൽ​സ് പ്രോ​ജ​ക്ട്

text_fields
bookmark_border
രാ​ജ്യ​ത്തെ ഒ​ന്നാ​മ​താ​ക്കാ​ൻ ക്ലീ​ൻ ഫ്യു​വ​ൽ​സ് പ്രോ​ജ​ക്ട്
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ച​രി​ത്ര​ത്തി​ലെ എ​ണ്ണ ഉ​ൽ​പാ​ദ​ന മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തും വ​ലു​തു​മാ​യ സം​രം​ഭ​മാ​യ ക്ലീ​ൻ ഫ്യു​വ​ൽ​സ് പ്രോ​ജ​ക്ട് (സി.​എ​ഫ്.​പി) കു​വൈ​ത്തി​ന്റെ നി​ല​യും ഭാ​വി​യും മാ​റ്റി​മ​റി​ക്കു​ക​യും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള​തും പ​രി​സ്ഥി​തി​സൗ​ഹൃ​ദ​വു​മാ​യ ക​യ​റ്റു​മ​തി​ക്കാ​രു​ടെ ഇ​ട​യി​ൽ രാ​ജ്യ​ത്തി​ന് ഇ​ടം​ന​ൽ​കു​ക​യും ചെ​യ്യു​മെ​ന്ന് വി​ല​യി​രു​ത്ത​ലു​ക​ൾ.

പ്രാ​ദേ​ശി​ക സാ​മ്പ​ത്തി​ക ആ​ക​ർ​ഷ​ണ​കേ​ന്ദ്ര​മാ​യി മാ​റാ​നു​ള്ള രാ​ജ്യ​ത്തി​ന്റെ ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഇ​തി​ന്റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും പ​ങ്കെ​ടു​ത്ത​ത് പ​ദ്ധ​തി​ക്ക് രാ​ജ്യം ന​ൽ​കു​ന്ന വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​വ​രു​ണ്ട്.

സി.​എ​ഫ്.​പി വി​വി​ധ ലോ​ക വി​പ​ണി​ക​ളി​ൽ എ​ണ്ണ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​ത്തി​ലും ക​യ​റ്റു​മ​തി​യി​ലും സ്വാ​ധീ​ന​മു​ള്ള ശ​ക്തി​യാ​യി കു​വൈ​ത്തി​നെ മാ​റ്റു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഈ ​ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ​ദ്ധ​തി മി​ന അ​ബ്ദു​ല്ല, മി​ന അ​ൽ അ​ഹ്‌​മ​ദി സം​സ്ക​ര​ണ​ശാ​ല​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​താ​ണ്. എ​ണ്ണ​ശു​ദ്ധീ​ക​ര​ണ വ്യ​വ​സാ​യ​ത്തി​ലും പ​ദ്ധ​തി കു​വൈ​ത്തി​ന്റെ ആ​ഗോ​ള സ്ഥാ​നം ഉ​യ​ർ​ത്തു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു​ണ്ട്.

പ​ദ്ധ​തി ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും വ​ള​രെ​യ​ധി​കം മെ​ച്ച​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ര​ണ്ടു ക​മ്പ​നി​ക​ളു​ടെ​യും സം​സ്ക​ര​ണ​ശാ​ല​ക​ൾ ശു​ദ്ധ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ച്ചെ​ടു​ക്കു​ന്നു​ണ്ട്. 23 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 199 ക​മ്പ​നി​ക​ൾ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും നി​ർ​മാ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്ന് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuel
News Summary - Clean Fuels Project to make state first
Next Story