Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ന്ത്ര​ണ്ടാം ക്ലാ​സ്...

പ​ന്ത്ര​ണ്ടാം ക്ലാ​സ് എ​ഴു​ത്തു​പ​രീ​ക്ഷ തു​ട​ങ്ങി

text_fields
bookmark_border
പ​ന്ത്ര​ണ്ടാം ക്ലാ​സ് എ​ഴു​ത്തു​പ​രീ​ക്ഷ തു​ട​ങ്ങി
cancel
camera_alt

കു​വൈ​ത്തി​ൽ 12ാം ക്ലാ​സ്​ എ​ഴു​ത്തു​പ​രീ​ക്ഷ ആ​രം​ഭി​ച്ച​പ്പോ​ൾ 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 12ാം ക്ലാ​സ് എ​ഴു​ത്തു​പ​രീ​ക്ഷ തു​ട​ങ്ങി. 321 സ്​​കൂ​ളു​ക​ളി​ലാ​യി 49,000 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. പ​രീ​ക്ഷ​ക്കു മു​ന്നോ​ടി​യാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ജൂ​ണ്‍ 24ന് ​സ​മാ​പി​ക്കും.

വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​അ​ലി അ​ൽ മു​ദ​ഫ്, അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ലി അ​ൽ യാ​ഖൂ​ബ്, അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ഉ​സാ​മ അ​ൽ സു​ൽ​ത്താ​ൻ, ആ​റ്​ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ​യും ഡ​യ​റ​ക്​​ട​ർ​മാ​ർ എ​ന്നി​വ​ർ വി​വി​ധ ഭാ​ഗ​ങ്ങ​ളി​​ലെ സ്​​കൂ​ളു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ലാ​ണ്​ പ​രീ​ക്ഷ ക്ര​മീ​ക​ര​ണം.

ഒാ​രോ ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ലും നി​ശ്ച​യി​ച്ച സ്​​കൂ​ളു​ക​ളി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും ചേ​ർ​ന്ന്​ പ​രി​ശോ​ധ​ന സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​യി​രു​ന്നു. റി​ലീ​ജി​യ​സ്​ സ്​​കൂ​ൾ പ​രീ​ക്ഷ​ക​ളും 24ന് ​അ​വ​സാ​നി​ക്കും. മേ​യ്​ അ​വ​സാ​നം ന​ട​ക്കേ​ണ്ട പ​രീ​ക്ഷ പ​ത്തു​ദി​വ​സം നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ എ​ഴു​ത്തു​പ​രീ​ക്ഷ​ക്ക്​ ത​യാ​റെ​ടു​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ അ​പേ​ക്ഷ​യും പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ളു​ടെ ശി​പാ​ർ​ശ​യും പ​രി​ഗ​ണി​ച്ചാ​ണ്​ പ്ല​സ്ടു പ​രീ​ക്ഷ​യും അ​തോ​ടൊ​പ്പം പ​ത്താം ക്ലാ​സി​ലെ ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ ഉ​ൾ​പ്പെ​ടെ മ​റ്റു പ​രീ​ക്ഷ​ക​ളും 10 ദി​വ​സ​ത്തേ​ക്ക് നീ​ട്ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Class XIIwritten examination
News Summary - Class XII written examination has started
Next Story