Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right12ാം ക്ലാസ്​ പരീക്ഷ:...

12ാം ക്ലാസ്​ പരീക്ഷ: കമ്യൂണിറ്റി സ്​കൂളിലെ മുഴുവൻ പേർക്കും ഡിസ്​റ്റിങ്​ഷൻ

text_fields
bookmark_border
12ാം ക്ലാസ്​ പരീക്ഷ: കമ്യൂണിറ്റി സ്​കൂളിലെ മുഴുവൻ പേർക്കും ഡിസ്​റ്റിങ്​ഷൻ
cancel

കുവൈത്ത്​ സിറ്റി: സി.ബി.എസ്​.ഇ 12ാം ക്ലാസ്​ പരീക്ഷയിൽ ഇന്ത്യൻ കമ്യൂണിറ്റി സ്​കൂളിലെ മുഴുവൻ പരീക്ഷാർഥികളും ഡിസ്​റ്റിങ്​ഷൻ നേടിയതായി അധികൃതർ.

കുവൈത്തിൽ ഏറ്റവും കൂടുതൽ പേരെ പരീക്ഷ എഴുതിച്ചത്​ കമ്യൂണിറ്റി സ്​കൂളിലാണെന്നും 360 പേരിൽ എല്ലാവർക്കും ഉന്നത വിജയം നേടാൻ കഴിഞ്ഞത്​ അഭിമാനമാണെന്നും അധികൃതർ വാർത്താകുറിപ്പിൽ പറഞ്ഞു. 165 പേർ 90 ശതമാനത്തിന്​ മുകളിൽ മാർക്ക്​ നേടി.

സയൻസിൽ 98.8 ശതമാനം മാർക്ക്​ നേടി അൽമ ട്രിസ സുനിലും കോമേഴ്​സിൽ 99.2 ശതമാനം മാർക്ക്​ നേടി മേഘ ജോൺസനും ഹ്യൂമാനിറ്റീസിൽ 98 ശതമാനം മാർക്ക്​ നേടി ടിയാഷ മജുംദാറും സ്​കൂൾ ടോപ്പർമാരായി. സയൻസിൽ 98.6 ശതമാനവുമായി കരോൾ ഗീവർഗീസ്​, ഹന്ന സാറ ബോബി എന്നിവർ രണ്ടാം സ്ഥാനവും 98.4 ശതമാനവുമായി അശ്വിൻ തോമസ്​ മൂന്നാം സ്ഥാനവും നേടി.

കോമേഴ്​സിൽ 99 ശതമാനവുമായി ജുവാൻ പത്രോസ്​ മാത്യു രണ്ടാം സ്ഥാനവും 98.4 ശതമാനവുമായി അനുഷ സൂസൻ ജേക്കബ്​ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഹ്യൂമാനിറ്റീസിൽ 97.8 ശതമാനവുമായി ദിയ മറിയ ഉമ്മൻ രണ്ടാമതും 97.6 ശതമാനവുമായി ശ്രേയ സുനിൽ ജോസഫ്​ മൂന്നാമതുമെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsClass XII ExaminationCommunity School
News Summary - Class XII Examination: Distinction for all Community School students
Next Story