Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

12ാം ക്ലാ​സ്​ പ​രീ​ക്ഷ: വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന്​ പാ​ർ​ല​മെൻറ്​ സ​മി​തി

text_fields
bookmark_border
12ാം ക്ലാ​സ്​ പ​രീ​ക്ഷ: വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന്​ പാ​ർ​ല​മെൻറ്​ സ​മി​തി
cancel

കു​വൈ​ത്ത്​ സി​റ്റി: 12ാം ക്ലാ​സ്​ പ​രീ​ക്ഷ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​വൈ​ത്ത്​ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന്​ പാ​ർ​ല​മെൻറ്​ വി​ദ്യാ​ഭ്യാ​സ സ​മി​തി മേ​ധാ​വി ഹ​മ​ദ്​ അ​ൽ മ​ത​ർ അ​റി​യി​ച്ചു. എ​ഴു​ത്തു​പ​രീ​ക്ഷ ന​ട​ത്താ​ൻ അ​നു​മ​തി തേ​ടി നി​ര​വ​ധി സ്​​കൂ​ളു​ക​ൾ അ​ധി​കൃ​ത​​രെ സ​മീ​പി​ച്ചി​രു​ന്നു. ഓ​രോ അ​ധ്യ​യ​ന​വ​ര്‍ഷ​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ലാ​സ്​ ക​യ​റ്റം നി​ർ​ണ​യി​ക്കാ​ൻ പ്ര​ത്യേ​ക മൂ​ല്യ​നി​ര്‍ണ​യ സം​വി​ധാ​നം ആ​വ​ശ്യ​മാ​ണെ​ന്നാ​ണ്‌ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ വാ​ദം.

കു​ട്ടി​ക​ള്‍ക്ക്‌ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വാ​ദം ന​ല്‍ക​ണം എ​ന്ന്‌ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രോ​ട്‌ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. എ​ല്ലാ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച്‌ പ​രീ​ക്ഷ ന​ട​ത്താ​ന്‍ സ്‌​കൂ​ളു​ക​ള്‍ ത​യാ​റാ​ണെ​ന്ന്‌ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ 2020 മാ​ർ​ച്ച്​ 12 മു​ത​ലാ​ണ്​ കു​വൈ​ത്തി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​ട്ട​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story