Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​യാ​ളം മി​ഷ​ൻ...

മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത്​ ചാ​പ്റ്റ​ർ മ​ല​യാ​ളം ക്ലാ​സ്​ ആ​രം​ഭി​ക്കു​ന്നു

text_fields
bookmark_border
മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത്​ ചാ​പ്റ്റ​ർ മ​ല​യാ​ളം ക്ലാ​സ്​ ആ​രം​ഭി​ക്കു​ന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: ‘എ​വി​ടെ​യെ​ല്ലാം മ​ല​യാ​ളി; അ​വി​ടെ​യെ​ല്ലാം മ​ല​യാ​ളം’ എ​ന്ന മ​ല​യാ​ളം മി​ഷ​​​െൻറ ല​ക്ഷ്യം ഉ​ൾ​ക്കൊ​ണ്ട് മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത്​ ചാ​പ്റ്റ​ർ മ​ല​യാ​ളം ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു. മ​ല​യാ​ളം മി​ഷ​​​െൻറ നേ​തൃ​ത്വ​ത്തി​ൽ നാ​ലു സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ത് പ​ത്താം ത​ര​ത്തി​ന് ത​ത്തു​ല്യ കോ​ഴ്സാ​ണ്. കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ല​ഭി​ക്കു​ന്ന​തി​ന് മ​ല​യാ​ളം പ​ഠി​ച്ചി​രി​ക്കേ​ണ്ട​ത് ഭാ​വി​യി​ൽ ആ​വ​ശ്യ​മാ​യി വ​രും. കു​വൈ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 

കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്ത്​ (99456731), എ​സ്.​എം.​സി.​എ (55584349), ഫ്ര​ൻ​ഡ്​​സ്​ ഓ​ഫ് ക​ണ്ണൂ​ർ (95577404), സാ​ര​ഥി കു​വൈ​ത്ത്​ (50390094), കെ.​ഐ.​ജി (97123008), കെ.​കെ.​ഐ.​സി (66014181), കു​വൈ​ത്ത്​ മ​ല​ങ്ക​ര റീ​ത്ത് മൂ​വ്മ​​െൻറ്​ (99530755) എ​ന്നീ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​ത്. പ​ദ്ധ​തി​യി​ൽ മു​ഴു​വ​ൻ ഭാ​ഷാ​സ്നേ​ഹി​ക​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്ന് മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത്​ ചാ​പ്റ്റ​റി​നു വേ​ണ്ടി ജ​ന​റ​ൽ കോ​ഒാ​ഡി​നേ​റ്റ​ർ ജെ. ​സ​ജി അ​ഭ്യ​ർ​ഥി​ച്ചു. ഔ​പ​ചാ​രി​ക​മാ​യി മ​ല​യാ​ളം പ​ഠി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കാ​ത്ത​വ​രെ എ​ഴു​താ​നും വാ​യി​ക്കാ​നും പ​ഠി​പ്പി​ക്കു​ക എ​ന്ന​തി​നൊ​പ്പം, ജീ​വി​ത​സാ​ഹ​ച​ര്യം അ​നു​കൂ​ല​മ​ല്ലാ​ത്ത​തി​നാ​ൽ മ​ല​യാ​ള​പ​ഠ​നം സാ​ധ്യ​മാ​കാ​തെ​പോ​യ മ​ല​യാ​ളി കു​ട്ടി​ക​ളെ ഭാ​ഷാ​ജ്ഞാ​ന​മു​ള്ള​വ​രാ​ക്കി മാ​റ്റു​ക എ​ന്ന​തും പ​ദ്ധ​തി ല​ക്ഷ്യ​മാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsclass starting gulf news
News Summary - class starting kuwait gulf news
Next Story