പന്ത്രണ്ടാം ക്ലാസ് പരീക്ഷ വീണ്ടും മാറ്റി
text_fieldsകുവൈത്ത് സിറ്റി: മധ്യേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെത്തുടർന്ന് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നീണ്ടുപോകുന്നത് ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികളെ കടുത്ത ആശങ്കയിലാക്കുന്നു. കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പരീക്ഷ വീണ്ടും മാറ്റിവെച്ചത് വിദ്യാർത്ഥികളുടെ തുടർപഠനത്തെ ബാധിക്കുമോ എന്ന ഭീതിയിലാണ് രക്ഷിതാക്കൾ.
ഏപ്രിൽ പകുതിയോടെ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സർവ്വകലാശാലകളിൽ പ്രവേശന പരീക്ഷകൾ ആരംഭിക്കും. പരീക്ഷകൾ വൈകുന്നത് ഫലപ്രഖ്യാപനത്തെയും ബാധിക്കുമെന്നും ഇത് ഉന്നത പഠനത്തിനുള്ള അപേക്ഷാ നടപടികളെ താളംതെറ്റിക്കുമെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
പരീക്ഷകൾ മാറ്റിവെച്ചതോടെ പഠനത്തിന്‍റെ തുടർച്ച നഷ്ടപ്പെട്ടതായി വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.
ഇതിനൊപ്പം മേഖലയിലെ സൈനിക നീക്കങ്ങളും സൈറണുകളും കുട്ടികളുടെ ഉറക്കത്തെയും മാനസികാവസ്ഥയെയും ബാധിക്കുന്നതായി മെഡിക്കൽ അധികൃതരും പറയുന്നു. ഇത്തരത്തിലുള്ള അനിശ്ചിതത്വം കുട്ടികളിൽ കടുത്ത ഉത്കണ്ഠയ്ക്കും പഠനത്തിലുള്ള ശ്രദ്ധകുറവിനും ഇടയാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

