സി.കെ. അബ്ദുൽ അസീസിന് യാത്രയയപ്പ്
text_fieldsപ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സി.കെ. അബ്ദുൽ അസീസിന് നൽകിയ യാത്രയയപ്പിൽ
രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ ഉപഹാരം നൽകുന്നു
കുവൈത്ത് സിറ്റി: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.കെ.എം.എ മതകാര്യ വകുപ്പ് സിറ്റി സോണൽ വൈസ് പ്രസിഡൻറ് സി.കെ. അബ്ദുൽ അസീസിന് കെ.കെ.എം.എ യാത്രയയപ്പ് നൽകി. സാൽമിയ മെട്രോ ഹോസ്പിറ്റൽ ഹാളിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ മുസ്തഫ ഹംസ ഉദ്ഘാടനം ചെയ്തു. സിറ്റി ബ്രാഞ്ച് പ്രസിഡൻറ് വി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.
അക്ബർ സിദ്ദീഖ്, കേന്ദ്ര പ്രസിഡൻറ് എ.പി. അബ്ദുൽ സലാം, കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ്, സോൺ പ്രസിഡൻറ് കെ.സി. അബ്ദുൽ കരീം, കേന്ദ്ര വൈസ് പ്രസിഡൻറ് എ.വി. മുസ്തഫ, മുനീർ കുനിയ, കെ.ഒ. മൊയ്തു, അബ്ദുൽ കലാം മൗലവി, സി.എം. അഷ്റഫ്, മുസ്തഫ, മിരാഷ് സാൽമിയ എന്നിവർ സംസാരിച്ചു. സിറ്റി ബ്രാഞ്ച് ജനറൽ സെക്രട്ടറി വി. ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു. സി.കെ. അബ്ദുൽ അസീസ് നന്ദി പറഞ്ഞു.

