സിവിൽ സർവീസ് സഹകരണം: കുവൈത്തും സൗദിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു
text_fieldsകുവൈത്ത് സിറ്റി: സിവിൽ സർവീസ്, ഭരണ വികസനം എന്നിവയിലെ സഹകരണം വർധിപ്പിക്കാൻ കുവൈത്തും സൗദി അറേബ്യയും. ഇതിന്റെ ഭാഗമായി കുവൈത്ത് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അൽ മൗഷർജിയും സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ രാജ്ഹിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
പരിശീലനം, തൊഴിൽ ശക്തി ആസൂത്രണം, നേതൃത്വ വികസനം, മാനവ വിഭവശേഷി മാനേജ്മെന്റ് എന്നിവയിലെ വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതാണ് ധാരണപത്രം. ഭരണസംവിധാനത്തിലെ മികച്ച രീതികളും ആധുനികവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നതിനായി സംയുക്ത സമ്മേളനങ്ങൾ, പഠന കൈമാറ്റം, ഔദ്യോഗിക സന്ദർശനങ്ങൾ എന്നിവക്കുള്ള വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുന്നു.
ഫലപ്രദമായ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതിനും സുസ്ഥിര വികസനത്തെ പിന്തുണക്കുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത കരാർ പ്രതിഫലിപ്പിക്കുന്നതായി കുവൈത്ത് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

