സിവിൽ െഎഡിയിലെ തെറ്റുതിരുത്താൻ എംബസിയുടെ സാക്ഷ്യപത്രം വേണ്ട
text_fieldsകുവൈത്ത് സിറ്റി: പാസ്പോർട്ടിലെ വിവരങ്ങൾ താമസ വകുപ്പിലെ കമ്പ്യൂട്ടറിൽ ഭേദഗതി വ രുത്തുന്നതിന് അതത് രാജ്യങ്ങളിലെ എംബസിയുടെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതില്ല. തിരു ത്തലിന് വരുന്ന വിദേശികളോട് സാക്ഷ്യപത്രത്തിന് നിർബന്ധിക്കരുതെന്ന് താമസ വകുപ്പ് മേധാവി ബ്രിഗേഡിയർ അബ്ദുൽ ഖാദർ ശഅബാൻ വിവിധ ഗവർണറേറ്റുകളിലെ താമസകാര്യ ഒാഫിസുകൾക്ക് നിർദേശം നൽകി.
പാസ്പോർട്ടിലെ ഇഖാമ സ്റ്റിക്കർ ഒഴിവാക്കി എമിഗ്രേഷൻ നടപടികൾക്ക് സിവിൽ െഎഡി ആധാരമാക്കിയ ശേഷം പാസ്പോർട്ടിലെ പോലെയല്ല സിവിൽ െഎഡിയിലെങ്കിൽ യാത്ര തടസ്സമാവുന്ന സാഹചര്യമുണ്ടായിരുന്നു. അറബിയിലെയും ഇംഗ്ലീഷിലെയും പേരുകൾ കമ്പ്യൂട്ടർ സംവിധാനത്തിൽ പരിശോധിക്കുേമ്പാൾ അക്ഷര വ്യത്യാസം ഉണ്ടെങ്കിൽ പ്രശ്നമാണ്.
സിവില്‍ െഎഡി കാർഡിലെ ലാറ്റിന്‍ പേരിലെ ആദ്യഭാഗവും രണ്ടാം ഭാഗവും പാസ്പോര്‍ട്ടിന് സമാനമാവണം. അറബിയിലെയും ഇംഗ്ലീഷിലെയും പേരുകൾ കമ്പ്യൂട്ടർ സംവിധാനത്തിൽ പരിശോധിക്കുേമ്പാൾ അക്ഷരവ്യത്യാസം പാടില്ല. ഇൗ പശ്ചാത്തലത്തിൽ പാസ്പോർട്ടിലേതിന് സമാനമായ വിവരങ്ങൾ സിവിൽ െഎഡിയിൽ ചേർക്കുന്നതിന് കൂടുതൽ സങ്കീർണതകൾ വേണ്ടതില്ലെന്നാണ് താമസകാര്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
