ഗാർഹികത്തൊഴിലാളികൾക്കും രാജ്യം വിടാൻ സിവിൽ െഎ.ഡി വേണം
text_fieldsകുവൈത്ത് സിറ്റി: പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ ഒഴിവാക്കിയ ശേഷം ഇഖാമ പുതുക്കിയ ഗാർഹികത്തൊഴിലാളികൾക്കും സിവിൽ െഎ.ഡി കൈവശം വെക്കാതെ രാജ്യം വിടാനാവില്ല. ഇതുസംബ ന്ധിച്ച് രാജ്യത്തിെൻറ എല്ലാ അതിർത്തികളിലും വിമാനത്താവളത്തിലുമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വാക്കാൽ നിർദേശം നൽകിയതായി താമസകാര്യ വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. അതേസമയം, മുമ്പത്തെ സംവിധാനത്തിൽ ഇഖാമ പുതുക്കിയവർക്ക് പാസ്പോർട്ട് ഉപയോഗിച്ച് യാത്രചെയ്യാം. പുതിയ വിസകളിൽ വരുന്നവർ, വിസ പുതുക്കേണ്ടിവരുന്നവർ എന്നിവരുടെ പാസ്പോർട്ടുകളിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് മാർച്ച് 10 മുതൽ നിർത്തിവെച്ചിരുന്നു.
പകരം മുഴുവൻ ഇഖാമ വിവരങ്ങളും സിവിൽ െഎ.ഡി കാർഡുകളിൽ ഉൾക്കൊള്ളിക്കുന്ന രീതിയാണ് പ്രാബല്യത്തിലായത്. പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിച്ചിട്ടില്ലാത്തവർ യാത്ര പോകുമ്പോൾ കാലാവധിയുള്ള പാസ്പോർട്ടിന് പുറമെ സിവിൽ െഎ.ഡിയും കൂടെ കരുതണം. നാട്ടിൽവെച്ച് സിവിൽ െഎ.ഡി നഷ്ടപ്പെട്ടാൽ അതത് രാജ്യത്തെ കുവൈത്ത് എംബസിയെ സമീപിച്ച് പ്രത്യേക അനുമതിപത്രം ഉണ്ടാക്കിയാൽ അത് ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
