‘സിറ്റി ക്ലിനിക്ക് ഷൂട്ട് 2024’ ഇന്ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് എലത്തൂർ അസോസിയേഷൻ (കെ.ഇ.എ) കെഫാക്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സിറ്റി ക്ലിനിക്ക് വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബeൾ മാമാങ്കം ‘സിറ്റി ക്ലിനിക്ക് ഷൂട്ട് 2024’ തിങ്കളാഴ്ച മിഷ്രിഫ് ഫുട്ബാൾ ഗ്രൗണ്ടിൽ നടക്കും. ഉച്ചക്ക് രണ്ടു മണിക്ക് ടൂർണമെന്റ് ആരംഭിക്കും. കുവൈത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ വിജയികൾക്ക് ട്രോഫികൾ കൂടാതെ 300 ഡോളർ പ്രൈസ് മണിയും റണ്ണേഴ്സിന് 150 ഡോളർ പ്രൈസ് മണിയും നൽകും. എല്ലാ ഫുട്ബാൾ പ്രേമികളെയും മിഷ്രിഫ് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഗ്രൗണ്ടിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്- ഹബീബ് ഇ (94452458), അസ്ലം(67076179),മുനീർ(99921896),യാക്കൂബ്(99783716) എന്നിവരുമായി ബന്ധപ്പെടാം.

