സിറ്റി ക്ലിനിക്ക് കുവൈത്ത് 500 ഭക്ഷണ കിറ്റുകൾ നൽകുന്നു
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ജോലിയും വരുമാനവുമില്ലാതെ ദുരിതത്തിലായ പ്രവാസികൾക്ക് ആശ്വാസവുമായി സിറ്റി ക്ലിനിക്ക്. 500 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുമെന്ന് സിറ്റി ക്ലിനിക്ക് ജനറൽ മാനേജർ കെ.പി. ഇബ്രാഹിം, മാനേജിങ് ഡയറക്ടർ കെ.പി. നൗഷാദ് എന്നിവർ പറഞ്ഞു. ഒരാൾക്ക് ഒരു മാസത്തേക്ക് കഴിയാനാവശ്യമായ വിഭവങ്ങൾ അടങ്ങിയതാണ് ഒാരോ കിറ്റുകളും.
ആദ്യഘട്ടമായി നൽകുന്ന 200 കിറ്റുകൾ വെൽഫെയർ കേരള കുവൈത്ത് വളണ്ടിയർമാർ വിതരണത്തിനായി ഏറ്റുവാങ്ങി. സിറ്റി ക്ലിനിക്ക് മഹബൂല ബ്രാഞ്ചിൽ നടന്ന ലളിതമായ ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ ഡോ. ഫൈസൽ മീർ, ഫിസിഷ്യൻ ഡോ. ഷക്കീൽ അഹമ്മദ് എന്നിവർ കിറ്റുകൾ കൈമാറി. ടീം വെൽഫെയർ കേന്ദ്ര കൺവീനർ അജിത് കുമാർ, മേഖല കൺവീനർ ഷംസീർ ഉമർ, അംഗങ്ങളായ എ.സി. സാജിദ്, അബ്ദുൽ അസീസ്, നവാസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.