വിപുലമായ സൗകര്യത്തോടെ സിറ്റി ക്ലിനിക് മിർഖാബ് പ്രവർത്തനമാരംഭിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: ആതുര സേവന രംഗത്തെ കുവൈത്തിലെ വിശ്വസ്ത സേവനകേന്ദ്രമായ സിറ്റി ക്ലിനിക്കിന്റെ നവീകരിച്ച മിർഖാബ് ബ്രാഞ്ച് വിപുലമായ സൗകര്യത്തോടെ പ്രവർത്തനമാരംഭിക്കുന്നു. ചൊവ്വാഴ്ച മുതൽ മിർഖാബ് ക്ലിനിക്കിൽ സേവനങ്ങൾ ലഭ്യമാകുമെന്ന് സിറ്റി ക്ലിനിക്ക് മാനേജ്മെന്റ് അറിയിച്ചു.
ജനറൽ ഫിസിഷ്യൻ, ഡെന്റൽ വിഭാഗം എന്നിവയുടെ പ്രത്യേക സേവനം ഇവിടെ ഉണ്ടാകും. രോഗികൾക്കും സന്ദർശകർക്കും മികച്ച സൗകര്യത്തോടെയാണ് ക്ലിനിക്ക് പുനരാരംഭിക്കുന്നത്. മിതമായ നിരക്കിൽ മികച്ച പരിചരണവും ക്ലിനിക്കിൽ ഉറപ്പാക്കിയിട്ടുണ്ട്. കുവൈത്തിൽ വർഷങ്ങളുടെ ചികിത്സാ പാരമ്പര്യമുള്ള സിറ്റി ക്ലിനിക്കിന് ഫഹാഹീൽ, ഖൈത്താൻ, മഹ്ബൂല എന്നിവിടങ്ങളിലും നിലവിൽ ക്ലിനിക്കുകളുണ്ട്. വിവരങ്ങൾക്ക് 22497060 എന്നീ നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

