സിറ്റി ക്ലിനിക് ഗ്രൂപ്പിന്റെ അഞ്ചാമത് ഫാർമസി ഖൈതാനിൽ പ്രവർത്തനം ആരംഭിച്ചു
text_fieldsസിറ്റി ക്ലിനിക് ഗ്രൂപ്പിന്റെ അഞ്ചാമത് ഫാർമസി ഖൈതാനിൽ സഅദ് മുബാറക് അൽ സാരി
അൽ മുതൈരി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സിറ്റി ക്ലിനിക് ഗ്രൂപ്പിന്റെ അഞ്ചാമത് ഫാർമസി ഖൈതാനിൽ പ്രവർത്തനമാരംഭിച്ചു.
അൽ സമാനി ബിൽഡിങ്ങിൽ ആരംഭിച്ച ഫാർമസി സഅദ് മുബാറക് അൽ സാരി അൽ മുതൈരി ഉദ്ഘാടനം ചെയ്തു. സിറ്റി ക്ലിനിക് ഗ്രൂപ് മാനേജിങ് ഡയറക്ടർ നൗഷാദ്, ജനറൽ മാനേജർമാരായ ഹസീബ്, ഇബ്രാഹീം, ഫഹാഹീൽ ബ്രാഞ്ച് മാനേജർ സതീഷ്, സിറ്റി ബ്രാഞ്ച് മാനേജർ മുഹമ്മദ് റഫാത്ത്, മഹ്ബൂല മാനേജർ യാസർ, സി.ഇ.ഒ ആനി വൽസൻ എന്നിവർ സന്നിഹിതരായിരുന്നു. സിറ്റി ക്ലിനിക്കിന്റെ പുതിയ ഔട്ട്ലറ്റ് ഖൈതാനിൽ തുറക്കുന്നതിന്റെ മുന്നോടിയായാണ് ഫാർമസി പ്രവർത്തനം തുടങ്ങിയത്.
പുതിയ ക്ലിനിക് അടുത്തമാസം ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

