നല്ല നാളേക്കായി മരം നട്ട് സിറ്റി ക്ലിനിക് ഗ്രൂപ്
text_fieldsസിറ്റി ക്ലിനിക് ഗ്രൂപ് അംഗങ്ങൾ സാൽമിയ പാർക്കിൽ
കുവൈത്ത് സിറ്റി: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സിറ്റി ക്ലിനിക് ഗ്രൂപ് കുവൈത്ത് സാൽമിയ പബ്ലിക് പാർക്കിൽ വൃക്ഷത്തൈ നട്ടു. ജനറൽ മാനേജർ ഇബ്രാഹിം, സി.ഇ.ഒ ആനി വൽസൻ, ജീവനക്കാരും കുട്ടികളും, ബ്രാഞ്ച് മാനേജർമാർ, സീനിയർ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ, നോൺ മെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തു. സിറ്റി ക്ലിനിക്കിന്റെ മിർഖാബ്, മഹ്ബൂല, ഖൈത്താൻ ബ്രാഞ്ചുകളിലെ ജീവനക്കാരും പങ്കാളികളായി.
പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താനും ഭൂമിയെ മനോഹരവും ഹരിതാഭവുമാക്കുക എന്ന സന്ദേശം കൈമാറലും ലക്ഷ്യമിട്ടാണ് ‘നല്ല നാളേക്കായി ഒരു മരം നടുക’എന്ന മുദ്രാവാക്യത്തിൽ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നതെന്ന് സിറ്റി ക്ലിനിക് മാനേജ്മെന്റ് അറിയിച്ചു.

