പരിസ്ഥിതി സന്ദേശവുമായി സിറ്റി ക്ലിനിക് ഗ്രൂപ് പൊതു പാർക്കിങ് ഇടം ശുചീകരിച്ചു
text_fieldsശുചീകരണത്തിൽ ഏർപ്പെട്ട സിറ്റി ക്ലിനിക് ജീവനക്കാർ
കുവൈത്ത് സിറ്റി: പരിസ്ഥിതി സംരക്ഷണം, പരിസര ശുചീകരണം എന്നിവയുടെ ഭാഗമായി സിറ്റി ക്ലിനിക് ഗ്രൂപ് ഫഹാഹീൽ ബ്രാഞ്ചിന് ചുറ്റുമുള്ള പൊതു പാർക്കിങ് ഇടം ശുചീകരിച്ചു. ഉന്നത മാനേജ്മെന്റ് അംഗങ്ങൾ, മുതിർന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ, നോൺ-മെഡിക്കൽ ജീവനക്കാർ എന്നിവരുൾപ്പെടെ 42 ലധികം പേർ പരിപാടിയിൽ പങ്കാളികളായി. പൊതുജനങ്ങളും സഹായവുമായി രംഗത്തെത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്തു.
സാമൂഹിക ഉത്തരവാദിത്ത നിർവഹണത്തിന്റെ ഭാഗമായാണ് 'ഭൂമി നമ്മുടേതാണ്, സംരക്ഷിക്കൂ... ഒരു കരുതൽ ദൗത്യം' എന്ന പേരിൽ ശുചീകരണ യജ്ഞത്തിന് തുടക്കമിട്ടതെന്ന് മാനേജ്മെന്റ് അറിയിച്ചു. പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി എല്ലാ മാസവും ഇത്തരം പരിപാടികൾ സംഘടിപ്പിക്കും.
പരിസ്ഥിതി സംരക്ഷണം, ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കൽ എന്നിവയിൽ യുവതലമുറയെ ബോധവത്കരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. വിവിധ മെഡിക്കൽ സേവനങ്ങൾ നൽകുന്ന കുവൈത്തിലെ പ്രമുഖ ആരോഗ്യസഥാപനമാണ് സിറ്റി ക്ലിനിക് ഗ്രൂപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

