സിറ്റി ക്ലിനിക് സ്തനാർബുദ ബോധവത്കരണ ക്യാമ്പ്
text_fieldsസിറ്റി ക്ലിനിക് സ്തനാർബുദ ബോധവത്കരണ ക്യാമ്പിൽ
ഡോ. സരിത ജയ്സ്വാൾ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി സിറ്റി ക്ലിനിക് മിർഖാബ് ബ്രാഞ്ചിൽ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. പൽപക് വനിത വേദിയുടെ നേതൃത്വത്തിൽ സ്തനാർബുദത്തെക്കുറിച്ചും ഗർഭാശയ അർബുദത്തെക്കുറിച്ചും സെമിനാറും നടന്നു. ഡോ. സരിത ജയ്സ്വാൾ നേതൃത്വം നൽകി. 50ലധികം വനിതകൾ സെമിനാറിൽ പങ്കെടുത്തു. സൗജന്യ കൺസൽട്ടേഷനും ഒരുക്കിയിരുന്നു.
പൽപക് വനിത വേദി ജനറൽ കൺവീനർ സുഷ്മ, പ്രസിഡന്റ് സക്കീർ പുതുനഗരം, ജനറൽ സെക്രട്ടറി പ്രേംരാജ് എന്നിവൻ സംസാരിച്ചു. മിരാ വിനോദ്, ശോഭാ ദിനേശ്, അജിത, വിണാ സതീഷ് എന്നിവർ നേതൃത്വം നൽകി.

